സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്‌ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സൂസന കപുറ്റോവ

വിമെന്‍ പോയിന്‍റ് ടീം

സ്‌ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സൂസന കപുറ്റോവയെ തിരഞ്ഞെടുത്തു. പ്രതിയോഗികളെ ആക്രമിക്കാതെയും തിരഞ്ഞെടുപ്പിനെ നേരിടാം എന്നതാണ് തന്റെ ജയം കാണിക്കുന്നതെന്ന് കപുറ്റോവ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമാണ് കപുറ്റോവയെ ലോകത്തിന് മുന്നിലാദ്യം എത്തിച്ചത്. 45 വയസുകാരിയായ കപുറ്റോവ 58.4 ശതമാനം വോട്ടുകള്‍ നേടിയാണ് അധികാരത്തില്‍ എത്തുന്നത്. പ്രതിയോഗികളെ ആക്രമിക്കുന്നതിനും, അവരെ വ്യക്തിഹത്യ നടത്തുന്നതിനും പകരം, പുരോഗമനപരമായ ആശയങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കപുറ്റോവ മുന്നോട്ട് വെച്ചത്. ഈ കാലഘട്ടത്തില്‍ മനുഷ്യത്വത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യത്തിലൂന്നിയാണ് കപുറ്റോവ തിരഞ്ഞെടുപ്പിനെ നേരിട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും