സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിഇടി യില്‍ നിശാനിയമ വിരുദ്ധ സമരം

വിമന്‍ പോയിന്റ് ടീം

തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിലെ  വിദ്യാര്‍ത്ഥിനികള്‍ നിശാനിയമത്തിനെതിരെ സമരരംഗത്ത്‌. രാത്രി 9 മണി വരെ കാമ്പസ് സജീവം ആയിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മാത്രം 6 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം എന്ന നിയമത്തിനു എതിരെ ആണ് വ്യത്യസ്തമായ സമര പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്.

 കേരളത്തിലെ ഏറ്റവും സമര്‍ത്ഥരായ കുട്ടികള്‍ പഠിക്കുന്ന കലാലയം പൂര്‍ണമായി പ്രയോജനപ്പെടുത്തുവാന്‍ പെണ്‍കുട്ടി ആണ് എന്ന കാരണത്താല്‍ കഴിയാതെ വരുന്നത് അവകാശ ലംഘനമാണ് എന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

9 മണി വരെ തുറന്നിരിക്കുന്ന  കമ്പ്യൂട്ടര്‍ സെന്റര്‍ , 8 മണി വരെ പ്രവര്‍ത്തിക്കുന്ന ലൈബ്രറി  എന്നിവ ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രയോജനപ്പെടുന്നുള്ളൂ. 9.30 മുതല്‍ 4 മണി വരെ ആണ് സാധാരണ ക്ലാസ് സമയം. ഈ സമയത്തിനു ശേഷം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പെണ്‍കുട്ടികള്‍ക്ക് നിശാ നിയമം കാരണം കഴിയുന്നില്ല. പ്രത്യേകിച്ചും പി ജി വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ തീസിസ് പൂര്‍ത്തിയാക്കുവാനും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുവാനും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ആര്‍ക്കിടെക്ചര്‍ പഠിക്കുന്നവര്‍ക്ക് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയാതെ വരുന്നുണ്ട്.

കലാകായിക പ്രവര്‍ത്തനങ്ങളിള്‍ സജീവമായി ഇടപെടുവാനും പെണ്‍കുട്ടികള്‍ക്ക് കഴിയുന്നില്ല.  അകലെയുള്ള കോളേജില്‍ നിന്നും ആശുപത്രിയിലേക്കോ മറ്റ് സ്ഥാപനങ്ങളിലേക്കോ വന്നു പോകുവാനും ഹോസ്റ്റല്‍ സമയം തടസ്സം ആണ്. 

 ബ്രേക് ദ കര്‍ഫ്യു എന്ന ഫേസ് ബുക്ക് പേജിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരുടെ പിന്തുണ ഇപ്പോള്‍ സി ഇ ടി യിലെ പെണ്‍കുട്ടികള്‍ക്ക് കിട്ടിയിട്ടുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും