സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ജസീന്ത ആര്‍ഡന്റെ ചിത്രത്തില്‍ തിളങ്ങി ബുര്‍ജ് ഖലീഫ

വിമെന്‍ പോയിന്‍റ് ടീം

ന്യൂസീലന്‍ഡ് പള്ളിയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചത്താലത്തില്‍ ഇരകളായവരോട് ഭരണകൂടം സ്വീകരിച്ച സമീപനത്തിന് വേറിട്ട ആദരം. അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ സമീപനത്തിന് യുഎഇയാണ് സവിശേഷമായ നന്ദി പ്രകടനം നടത്തിയത്. ബുര്‍ജ് ഖലീഫയില്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് രാഷ്ട്രം ന്യൂസീലന്‍ഡിന് നന്ദിയര്‍പ്പിച്ചത്.

യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സമാധാനിപ്പിക്കുന്ന ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ദുബായ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്.

പള്ളിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനസൂചകമായി ന്യൂസീലന്‍ഡ് ഇന്ന് മൗനം ആചരിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും