സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല; ശബരിമല യുവതി പ്രവേശന വിവാദം ഇടതുപക്ഷത്തിന് നേട്ടമാവും: ശ്രീകുമാരന്‍ തമ്പി

വിമെന്‍ പോയിന്‍റ് ടീം

ഞാനൊരു ഹിന്ദുവാണെന്നും എന്നാല്‍ എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ലെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ശബരിമല യുവതി പ്രവേശന വിവാദം വോട്ടിങ്ങിനെ ചെറിയ രീതിയില്‍ സ്വാധീനിക്കുമെന്നും എന്നാല്‍ അത് ഇടതുപക്ഷത്തിനാണ് നേട്ടമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘ഞാന്‍ ഹിന്ദു ആണ്. പക്ഷെ എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല. ശബരിമലയിലെ ആചാരങ്ങള്‍ മുന്‍പേ മാറേണ്ടതായിരുന്നു. ആചാരങ്ങള്‍ ഒക്കെയും മാറണം. മുന്‍പ് ബ്രാഹ്മണരുടെ വിവാഹം ഏഴു ദിവസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങി. ബി. ജെ. പിക്ക് ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

താന്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ലെന്നും എന്നാല്‍ എനിക്ക് മുന്നാലെ നടന്ന പി. ഭാസ്‌കരന്‍, വയലാര്‍ ഒ.എന്‍ വി എന്നീ കവികളെ വളര്‍ത്തിയത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റോ ബി.ജെ.പിയോ ഇല്ലാതെയാണ് താന്‍ കടന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തിലുറച്ചു നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരിയെന്നും പിണറായി വിജയന്‍ നല്ലൊരു ഭരണാധികാരിയാണെന്നും അദ്ദേഹം പറഞ്ഞു.

‘പിണറായി വിജയന്‍ നല്ലൊരു ഭരണാധികാരിയാണ്, ഒരു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നവനാണ് നല്ല ഭരണാധികാരി. ഭൂരിപക്ഷം എതിര്‍ത്താലും ഇത് എന്റെ തീരുമാനമാണെന്ന് പറഞ്ഞ് ഉറച്ച് നില്‍ക്കണം. അതാണ് അദ്ദേഹം ചെയ്തത്,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

എന്നാല്‍ മുന്‍പ് കള്ള കാളക്ക് വോട്ടില്ല എന്ന പറഞ്ഞു നടന്ന കമ്മുൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുമായി ഏത് തരത്തില്‍ യോചിച്ചാലും അത് അധാര്‍മികമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും