സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗന്ദര്യ ശസ്ത്രക്രിയ വിനയായി

വിമെൻ പോയിന്റ് ടീം

18ാം വയസ്സില്‍ സ്തന സൗന്ദര്യ ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് കാണുന്ന പെണ്‍കുട്ടിയുടെയും ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്‍കുട്ടിയ്ക്ക് വന്ന മാറ്റത്തെയും ഭീതിയോടെയാണ് വീട്ടുക്കാരും ബന്ധുക്കളും നോക്കി കണ്ടത്. ശസ്ത്രക്രിയ നടക്കുന്നതിനിടയില്‍ ഓക്‌സിജന്‍ തലച്ചോറിലേക്ക് ലഭിക്കാത്തതിനെതുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് ബുദ്ധിമാന്ദ്യം സംഭവിച്ചു. 2013 ലാണ് സ്തന സൗന്ദര്യത്തിനായി ഫ്‌ളോറിയിലെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ സര്‍ജറി നടത്തിയത്. ഇപ്പോള്‍ 24 മണിക്കൂറും സംരക്ഷണം ആവശ്യമാണ്. പരസഹായമില്ലാത്തെ ഒന്നും ചെയ്യാന്‍ സാധിക്കില്ല.

ആശുപത്രി അധികൃതരില്‍ വന്ന വീഴ്ചയാണ് 18ാം വയസ്സില്‍ ലിന്‍റയെ ബുദ്ധിമാന്ദ്യത്തിലെത്തിച്ചത്. ഒന്നര വയസ്സുള്ള ആണ്‍കുട്ടിയുടെ അമ്മ കൂടിയാണ് ലിന്‍റ. ആശുപത്രി അധികൃതര്‍ക്ക് നേരെ പരാതി നല്‍കാന്‍ ലിന്‍റയുടെ അമ്മ നീക്കങ്ങള്‍ നടത്തിയെങ്കിലും കേസ് വാദിക്കുന്ന വക്കീല്‍ ആവശ്യപ്പെട്ടത് ഭീമമായ തുകയായിരുന്നു. തന്‍റെ മകള്‍ക്ക് സംഭിച്ചത് മറ്റാര്‍ക്കും വരരുതെന്നും സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ നടത്തുന്നതിന് മുന്‍പ് നല്ല പോലെ പെണ്‍കുട്ടികള്‍ ചിന്തിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ലിന്‍റയുടെ കഥ ലോകത്തെ അറിയിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും