സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വനിതകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന വിമാന സർവീസ്

വിമെന്‍ പോയിന്‍റ് ടീം

ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എത്യോപ്യന്‍ എയര്‍ലൈന്‍സ് അവതരിപ്പിക്കുന്നത് സാഹസികവും സാഹസികവും അതേസമയവും വനിതകളുടെ കഴിവിനെ അംഗീകരിക്കുന്നതുമായ പദ്ധതി.വനിതാ ദിനത്തില്‍ പൂര്‍ണമായും സ്ത്രീകള്‍ മാത്രം ഓപറേറ്റ് ചെയ്യുന്ന ഒരു വിമാനസര്‍വീസ്.അതും ആഫ്രിക്കയില്‍നിന്ന് യൂറോപ്പിലേക്ക്. ആഡിസ് അബാബ-സ്റ്റോക്ഹോം-ഓസ്‍ലോ റൂട്ടില്‍..വനിതാ ദിനമായ മാര്‍ച്ച് എട്ടിനായിരിക്കും ചരിത്രം രചിക്കുന്ന വിമാനയാത്ര.  ഡെക്ക് മുതല്‍ ഗ്രൗണ്ടില്‍ വരെ വിമാനവുമായി ബന്ധപ്പെട്ട എല്ലാ ജോലികള്‍ക്കും  മേല്‍നോട്ടം വഹിക്കുന്നതും പൂര്‍ത്തിയാക്കുന്നതും അന്ന് വനിതകളായിരിക്കും.ലോഡ് കണ്‍ട്രോള്‍, റാമ്പ് ഓപറേഷന്‍, ഓണ്‍ ബോര്‍ഡ് ലോജിസ്റ്റിക്സ്, കേറ്ററിങ് ഉള്‍പ്പെടെ സാങ്കേതികവും അല്ലാത്തതുമായ എല്ലാ പ്രവൃത്തികള്‍ക്കും പിന്നിലുള്ള ബുദ്ധിയും ശക്തിയും വനിതകള്‍ മാത്രം. വനിതകള്‍ മാത്രമായി ഒരു വിമാന സര്‍വീസ് ഓപറേറ്റ് ചെയ്യുന്നതിലൂടെ തങ്ങള്‍ ആരുടെയും പിന്നിലല്ലെന്നു തെളിയിക്കാന്‍ വനിതകള്‍ക്ക് ഒരവസരം ലഭിക്കുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും