സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിച്ചതില്‍ പ്രതിഷേധവുമായി മെഹബൂബ മുഫ്ത്തി

വിമെന്‍ പോയിന്‍റ് ടീം

 ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമി നിരോധിച്ചതില്‍ പ്രതിഷേധവുമായി മുന്‍മുഖ്യമന്ത്രിയും പീപ്പിള്‍ ഡെമോക്രാറ്റിക്ക് നോതാവുമായ് മെഹബൂബ മുഫ്ത്തി. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കാനും മെഹ്ബൂബ ആവശ്യപ്പെട്ടു.

നിരോധിക്കപ്പെട്ട സംഘടനയുടെ പ്രവര്‍ത്തകരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും അതിനുള്ള തെളിവും കുറ്റപത്രവും ജനങ്ങളെ കാണിക്കേണ്ടതുണ്ടെന്നും മെഹ്ബൂബ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം തെമ്മാടിത്തരങ്ങള്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും മെഹ്ബൂബ പറഞ്ഞു.‘ഇപ്പോള്‍ ഞങ്ങള്‍ ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.എന്നാല്‍ ഇത് കശ്മീരിന്റെ മുഴുവന്‍ ഭാഗത്തേക്കും വ്യാപിപ്പിക്കും.അതിന് മുന്‍പ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കൂ.’ മുഫ്ത്തി പറഞ്ഞു.

വടക്കന്‍ കശ്മീരിലെ അനന്ദ്‌നഗ് ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തതായി ഗ്രേറ്റര്‍ കശ്മീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് കാണിച്ച് അഞ്ച് വര്‍ഷത്തേക്കാണ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും