സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലൈംഗിക അതിക്രമങ്ങളെ അപലപിച്ച് കത്തോലിക്ക ഉന്നതതല സമിതിയുടെ സംയുക്ത പ്രസ്താവന

വിമെന്‍ പോയിന്‍റ് ടീം

ബാലപീഡകരായ പുരോഹിതരുടെ ലിസ്റ്റ് വത്തിക്കാൻ പുറത്ത് വിട്ടതിനെത്തുടർന്ന് ലോകത്തിലെ വിവിധ കാത്തോലിക് പുരോഹിതരുടെയും ബിഷപ്പുമാരുടെയും സഭകളുടെയും ഉന്നതതലസമിതി ഒരു സംയുക്ത പ്രസ്താവന ഇറക്കി ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരോട് മാപ്പു പറഞ്ഞു. ലൈംഗിക അതിക്രമങ്ങൾ മുഖ്യ ചർച്ചാവിഷയമാകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഉച്ചകോടിയ്ക്ക് തൊട്ടുമുൻപാണ് ഉന്നതതലസമിതി ഈ സംയുക്ത പ്രസ്താവന ഇറക്കിയെന്നത് വളരെ നിർണ്ണായകമാണ്. 21 മുതൽ 24  വരെ വത്തിക്കാനിൽ വെച്ചാണ് ഉച്ചകോടി നടക്കുക.

ബലാത്സംഗകരായ പുരോഹിതർ അത് മറച്ച് വെച്ചതായും കാര്യങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും ബോധ്യപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു. “ഇവർക്കെതിരെ നടപടിയെടുക്കുന്നതിലും ലൈംഗിക അതിക്രമത്തെ അതിജീവിക്കുന്നവരുടെ കൂടെ നിൽക്കുന്നതിലും പൊറുക്കാനാവാത്ത വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. വിഷയങ്ങളെ ആദ്യം മുതലേ തന്നെ ഗൗരവത്തോടെ കാണാത്തതിലും സഭയ്ക്ക് ആത്മാർത്ഥമായ പശ്ചാത്താപമുണ്ട്. വിഷയങ്ങൾ മനസ്സിലാക്കുന്നതിൽ നമുക്ക് എത്ര വലിയ പാളിച്ചയാണ് സംഭവിച്ചതെന്ന് ഓർക്കുമ്പോൾ ലജ്ജ ഇരട്ടിക്കുന്നു. ആരോടാണ് നമ്മൾ കൂടുതൽ പ്രതിബദ്ധത കാണിക്കേണ്ടതെന്നതും, എങ്ങേനെയാണ് വിഷയങ്ങളെ മൂല്യനിർണ്ണയം നടത്തേണ്ടതെന്നതിനെ സംബന്ധിച്ചും പുനരാലോചനകൾ അടിയന്തിരമായി ഉണ്ടാകണം. നടപടി എടുക്കാനുണ്ടാകുന്ന കാലതാമസം ഇനി വെച്ച് പൊറുപ്പിക്കാനാവില്ല. പീഡനത്തെ മറച്ചുവെക്കാനും ഒതുക്കിത്തീർക്കാനും തെറ്റിദ്ധാരണ പരത്താനും ബോധപൂർവ്വമുള്ള ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനെതിരെ ഇനിമുതൽ കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.” തങ്ങൾക്കും സഭയ്ക്കും മുൻകാലങ്ങളിൽ സംഭവിച്ചുപോയ പാളിച്ചകൾ എണ്ണിയെണ്ണി പറയുന്നതാണ് ഉന്നതതല സമിതിയുടെ പ്രസ്താവന.

അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടി കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമണങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരിക്കും. ഇങ്ങനെ ഒരു ചർച്ചയും സംയുക്ത പ്രസ്താവന ഇറക്കുന്നതും ആദ്യത്തെ സംഭവമാണെന്നതുകൊണ്ട് തന്നെ ഇത് ചരിത്രമാണ്. പുരുഷന്മാരും സ്ത്രീകളുമുൾപ്പടെ ലോകത്താകമാനം സഭാ തലപ്പത്തുള്ള 850000പേരെ പ്രതിനിധീകരിച്ചാണ് പ്രസ്താവന തയ്യാറാക്കപ്പെട്ടത്. ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരെ നേരിട്ട് അഭിസംബോധന ചെയ്തു കൊണ്ട് നിങ്ങൾ കടന്നുപോയ വേദനകൾ മനസ്സിലാക്കുന്നതിൽ ഞങ്ങൾക്ക് ഗുരുതരമായ പിഴവ് സംഭവിച്ചുവെന്ന് ഇവർ കുറ്റസമ്മതം നടത്തുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും