കൂടുതല്‍ കുട്ടികള്‍ക്ക് വേണ്ടി ഹംഗറി സര്‍ക്കാര്‍ അമ്മമാര്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കുട്ടികള്‍ കുറയുന്ന അതിഗുരുതര പ്രതിസന്ധി പരിഹരിക്കാനാണ് കുട്ടികള്‍ കൂടുതലുള്ള അമ്മമാര്‍ക്ക് വന്‍ നികുതി ഇളവുകള്‍ അടക്കം പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടികളെ വളര്‍ത്താനുള്ള അമ്മമാരുടെ വിമുഖത മൂലം യൂറോപ്പിലാകമാനം കുഞ്ഞുങ്ങളുടെ എണ്ണം അപകടകരമാം വിധം കുറയുകയാണ്. ഈ സാഹചര്യത്തിലാണ് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്. നാലിലധികം കുട്ടികളുള്ള ്അമ്മമാര്‍ ഇനിമുതല്‍ ആദായ നികുതി അടക്കേണ്ടതില്ല. കൂടാതെ വായ്പ ഇളവുകള്‍ മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കാര്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടി വരുന്ന ചെലവില്‍ ഒരു ഭാഗം എന്നിവയും സര്‍ക്കാര്‍ നല്‍കും. ഹംഗറി അടക്കമുള്ള പല ചെറിയ രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ പശ്ചിമ യൂറോപ്പിലേക്ക് പലായനം ചെയ്യുകയാണ്. ഇതുംകൂടിയായതോടെ പ്രശ്‌നം രൂക്ഷമാവുകയാണ്. ഇതിന് പരിഹാരമായ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യ പദ്ധതി എത്രമാത്രം വിജയം കാണുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.