സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്‌ത്രീ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

വിമെന്‍ പോയിന്‍റ് ടീം

സ്‌ത്രീകളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന്‌ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ശബരിമല സ്‌ത്രീ പ്രവേശന വിധിക്കെതിരെ എൻഎസ്എസ് നൽകിയ പുനപരിശോധന ഹർജിയിൽ ഉന്നയിച്ചിരിന്ന വാദത്തിനുള്ള മറുപടിയായാണ്‌ സർക്കാർ നിലപാട് വിശദീകരിച്ചിരിച്ചത്‌. സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയയാണ്‌ സർക്കാരിന്റെ നിലപാട് എഴുതി നൽകിയത്‌. 

സ്‌ത്രീകൾ എത്തിയാൽ അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്‌ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ്‌. പത്ത് വയസ്സ് ഉള്ള പെൺകുട്ടി പോലും അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാനാകില്ല. 2007 വരെ 35 വയസ്സ് കഴിഞ്ഞ സ്‌ത്രീകൾക്ക്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗംമാകാമായിരുന്നു. 2007 ലാണ് ഇത് 60 വയസ്സായി ഉയർത്തിയത്. 35 വയസ്സ് ഉള്ള യുവതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗംമാകാമെങ്കിൽ സ്‌ത്രീകൾക്ക്‌  ശബരിമലയിൽ പ്രവേശനം അനുവദിക്കാമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടയതിയെ അറിയിച്ചു.

തന്ത്രി കണ്ഠരര് രാജീവര് നൽകിയ പുനപരിശോധന ഹർജിയിൽ പ്രത്യേക സബ്‌മിഷൻ സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത എഴുതി നൽകി. സ്‌ത്രീകളെ  ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിറുത്തുന്നത് അയ്യപ്പ ആരാധനയുടെ ആചാരത്തിന്റെ ഭാഗമല്ല. നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ സ്‌ത്രീകൾക്ക്‌ പ്രവേശിക്കാം.വിലക്ക് ഉള്ളത് ശബരിമലയിൽ മാത്രമാണ്‌. സ്‌ത്രീ പ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അനുപേക്ഷണീയമായ ആചാരമാണെന്ന തന്ത്രി യുടെ വാദം കണക്കിലെടുത്ത് ശബരിമല വിധി പുനപരിശോധിക്കരുതെന്നും ജയ്ദീപ് ഗുപ്‌ത എഴുതി നൽകിയ വിശദീകരണത്തിൽ പറയുന്നു.

ഒരു മതത്തിലെയോ, പ്രത്യേക വിഭാഗത്തിന്റെയോ അനുപേക്ഷിണീയമായ ആചാരം ആണോ സ്‌ത്രീപ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടത്. ശബരിമലയിലെസ്‌ത്രീ പ്രവേശനം വിലക്കുന്നത് ആചാരപരമായ സമ്പ്രദായമാണെന്ന അഭിഭാഷകൻ വെങ്കിട്ട രാമന്റെ വാദം തെറ്റാണ്‌. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും