സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന വൈദികര്‍ സഭയിലുണ്ട് - മാര്‍പ്പാപ്പ

വിമെന്‍ പോയിന്‍റ് ടീം

കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളെ പുരുഷന്മാരായ പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രവണതയുണ്ടെന്ന് തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയിലെ ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്നും യുഎഇ സന്ദര്‍ശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്ന വേളയില്‍ കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ആദ്യമായാണ് ഒരു പൊതുവേദിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പറയുന്നത്. അടുത്ത രണ്ടാഴ്‍ച്ചയ്‍ക്കുള്ളില്‍ സഭയ്‍ക്കുള്ളില്‍ മൂടിവെക്കപ്പെട്ട കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഒരു സമ്മേളനത്തിന് തയാറെടുക്കുകയാണ് മാര്‍പ്പാപ്പ. 

കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് മാര്‍പ്പാപ്പയുടെ മറുപടി. 

"എല്ലാവരും അത് (ലൈംഗിക പീഡനം) നടത്തുന്നു എന്നല്ല. പക്ഷേ, (കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന) വൈദികരും ബിഷപ്പുമാരും ഉണ്ട്. ഇതിപ്പോഴും തുടരുന്നുമുണ്ട്. നമ്മള്‍ അറിയുന്നു എന്നത് കൊണ്ടുമാത്രം ഈ പ്രവണത അവസാനിക്കുന്നില്ല. ഇതില്‍ നടപടിയെടുക്കാന്‍ സമയമായി. ഈ വഴി നമ്മള്‍ തുറന്നുകഴിഞ്ഞു" 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും