സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സമുദ്രത്തെ അറിയാൻ 300 പെണ്ണുങ്ങൾ

വിമെന്‍ പോയിന്‍റ് ടീം

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 300 സ്ത്രീകളാണ് സമുദ്രത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെക്കുറിച്ചും ഇതുമൂലമുണ്ടാകുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്ങ്ങളെക്കുറിച്ചും പഠിക്കാൻ ലോകം മുഴുവൻ കടൽ മാർഗ്ഗം യാത്ര പുറപ്പെടുന്നത്.

ഈ വർഷം ഒക്ടോബർ മാസം യു കെയിൽ നിന്നാണ് അരുതുകളോ അതിരുകളോ ഇല്ലാത്ത ഈ പെൺസംഘം യാത്ര പുറപ്പെടുന്നത്. 38000 നോട്ടിക്കൽ മൈലുകൾ കീഴടക്കാൻ പുറപ്പെടുന്ന ഈ സമുദ്ര യാത്ര ഏകദേശം രണ്ട വർഷമെങ്കിലും നീണ്ടു നിൽക്കും. സമുദ്ര ഗവേർഷണങ്ങളിൽ തല്പരയായ എമിലി പെന്‍ നേതൃത്വം കൊടുക്കുന്ന എസ്പീഡിഷൻ എന്ന കമ്പനിയാണ് സമുദ്രത്തെ വിഷമയമാക്കുന്ന, മാനുഷ്യരാശിയ്ക്ക് ഹാനികരമായേക്കാവുന്ന കടൽ മാലിന്യത്തെകുറിച്ച്  കുറിച്ച് പഠിക്കുന്ന ഈ യാത്രയുടെ സംഘാടകർ. 2014ല്‍ ഇതേ കമ്പനി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സ്ത്രീകൾക്ക് മാത്രമായി ഒരു സമുദ്രയാത്ര നടത്തിയിരുന്നു. സമുദ്രത്തിലെ  പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ചറിയാനുള്ള ആ യാത്ര വലിയ വിജയമായി വർഷങ്ങൾക്ക് ശേഷമാണ് ലോകം മുഴുവൻ ചുറ്റിക്കാണുന്ന ഈ യാത്ര സംഘടിപ്പിച്ചത്.

കടലിൽ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ വർഗീകരിച്ച് പഠന വിധേയമാക്കുക തന്നെയാണ് ഈ യാത്രയുടെയും ലക്‌ഷ്യം. പഠനം സമുദ്രങ്ങളിൽ മാത്രം ഒതുക്കാനാവില്ലെന്നാണ് എമിലി പെന്നിന്റെ അഭിപ്രായം. അതിനാൽ, കരകളിലും തീരങ്ങളിലും നിന്നും ദത്ത ശേഖരണത്തിനായും മറ്റും സ്ത്രീകളെ ഈ പഠനഗ്രൂപ്പ് അന്വേഷിക്കുന്നുണ്ട്. യാത്ര നടത്താൻ താല്പര്യമുള്ള സ്ത്രീകൾ വിശദ വിവരങ്ങൾക്കായി എസ്പീഡിഷൻ (exxpedition.com) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും