സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ആസിയ ബീബിക്കനുകൂലമായ പ്രവാചകനിന്ദാ വിധി പുനപ്പരിശോധിക്കണമെന്ന ഹരജി തള്ളി

വിമെന്‍ പോയിന്‍റ് ടീം

പ്രവാചകനിന്ദാക്കുറ്റത്തിന് എട്ടു വർഷത്തോളം വിചാരണത്തടവുകാരിയായി ജയിലിൽ കഴിഞ്ഞ് ഒടുവിൽ സുപ്രീംകോടതി വിട്ടയച്ച ക്രിസ്ത്യൻ വനിത ആസിയ ബീബി കുറ്റക്കാരിയല്ലെന്ന വിധിക്കെതിര സമർപ്പിക്കപ്പെട്ട പുനപ്പരിശോധനാ ഹരജി തള്ളി. ഇതോടചെ ആസിയ ബീബിക്ക് രാജ്യം വിടാനുള്ള അവസരമൊരുങ്ങി. രാജ്യത്തെ ഒരു തീവ്ര ഇസ്ലാമിക സംഘടനയുടെ നിർബന്ധങ്ങൾക്ക് വഴങ്ങേണ്ടി വന്ന ഭരണകൂടം ആസിയയെ ഒരു രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ മോചനത്തിനായി അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തുന്നതിനിടെയാണ് തങ്ങളുടെ വിധിന്യായത്തിൽ ഉറച്ചു നിൽക്കുന്നതായുള്ള പുതിയ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ഏറ്റവും വേഗത്തിൽ ആസിയ ബീബിയെ പുറത്തേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനകം ആസിയ രാജ്യ വിട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോടതിവിധി എതിരായാൽ ആസിയയെ കൊല്ലുമെന്നാണ് തീവ്രവാദ സംഘടനയുടെ ഭീഷണി.

ആസിയയുടെ മോചനത്തിനായി ശ്രമം നടത്തുന്ന മനുഷ്യാവകാശ സംഘടനകളും ക്രിസ്ത്യൻ സംഘടനകളും ഈ വിധിയെ സ്വാഗതം ചെയ്തു. ആസിയയുടെ അഭയകേന്ദ്രം ഏതായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. കാനഡ, ഓസ്ട്രേലിയ, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രാഡോ പാകിസ്താനുമായി നേരിട്ട് ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും