സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും സഭ

വിമെന്‍ പോയിന്‍റ് ടീം

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിനിറങ്ങിയ കന്യസ്ത്രീകളെ പിന്തുണച്ച് സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിച്ച് കത്തോലിക്ക സഭ. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകണമെന്നും ഫെബ്രുവരി ആറിനകം മദർ സുപ്പീരിയറിനടുത്ത് വിശദീകരണം നേരിട്ട് സമർപ്പിക്കണമെന്നുമാണ് പുതിയ നിർദേശം.

മുൻ ആരോപണങ്ങളേക്കാൾ കൂടുതൽ പുതിയ കത്തിൽ വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പും നൽകുന്നു. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ചർച്ചകളിൽ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തു, മഠത്തിൽ വൈകിയെത്തുന്നു, തുടങ്ങിയവയാണ് സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ.

എന്നാൽ ബ്രഹ്മചര്യവൃതം ഉൾപ്പെടെ ലംഘിച്ച് പ്രവർത്തിക്കുന്ന പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നായിരുന്നു കത്തിനോട് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. തന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും സിസ്റ്റർ പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും