സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയിൽ വീണ്ടും യുവതീപ്രവേശം: ദളിത് ഫെഡറേഷൻ നേതാവ് എസ്‌പി മഞ്ജു അയ്യപ്പ ദർശനം നടത്തി

വിമെന്‍ പോയിന്‍റ് ടീം

ദളിത് ഫെഡറേഷൻ നേതാവ് എസ്പി മഞ്ജു ശബരിമലയിൽ ദർശനം നടത്തി. ഇതിന്റെ വീഡിയോ സഹിതം മഞ്ജു തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലില്‍ പങ്കുവെച്ചു.

പൊലീസിന്റെ സഹായമില്ലാതെയാണ് താൻ മല കയറിയതെന്ന് മഞ്ജു പറഞ്ഞു. ഉച്ചത്തിൽ ശരണം വിളി കേൾക്കുമ്പോഴെല്ലാം തന്നെ കണ്ടിട്ടാണോയെന്ന് സംശയിച്ചെങ്കിലും അയ്യപ്പന്റെ അനുഗ്രഹത്താൽ ഒന്നും സംഭവിക്കുകയുണ്ടായില്ലെന്ന് അവർ പറഞ്ഞു. ഇവർ മുമ്പൊരു തവണ ശബരിമല ദർശനത്തിന് ശ്രമിച്ചിരുന്നെങ്കിലും അക്രമികൾ തടഞ്ഞതിനാൽ സാധിക്കുകയുണ്ടായില്ല.“നവോത്ഥാന കേരളം ശബരിമലയിലേക്ക് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദളിത് പ്രവർത്തക മഞ്ജു ജനുവരി 8 ന് രാവിലെ 7 .30 ന് ശബരിമല സന്ദർശിച്ച ചിത്രങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു” എന്ന പ്രസ്താവനയോടെ മറ്റൊരു വീഡിയോയും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും