സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഗസ്ത്യാര്‍കൂടം: സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ലെന്ന് വനം മന്ത്രി

വിമെന്‍ പോയിന്‍റ് ടീം

അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളെ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. കോടതിയുടെ ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറയുന്നു. ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യം തള്ളിയ കെ രാജു മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറുന്നതിനെതിരെ ആദിവാസി വിഭാഗത്തില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. അതിരുമല കടന്ന് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്രതിഷേധിക്കുമെന്നാണ് കാണി വിഭാഗത്തിന്റെ നിലപാട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും