സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മാറാഠി സാഹിത്യ സമ്മേളനത്തിൽ നയൻതാര സഹ്ഗലിന് വിലക്ക്

വിമെന്‍ പോയിന്‍റ് ടീം

സാഹിത്യകാരി നയൻതാര സഹ്ഗലിനെ മറാഠി ദേശീയ സാഹിത്യ സമ്മേളനത്തിൽ നിന്നും ഒഴിവാക്കി. വിദർഭയിലെ യവത്മാളിൽ ജനുവരി 11 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ നിന്നുമാണ് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സഹോദരി പുത്രിയുമായ നയൻ താര സെഹ്ഗലിനെ ഒഴിവാക്കിയത്. ബിജെപിക്ക് താൽപര്യം ഇല്ലാത്തതിനാലായിരിക്കാം തന്നെ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് കരുതുന്നതായി അവർ ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. സെഹ്ഗലിനെ ഒഴിവാക്കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഒാഫീസും സ്ഥിരീകരിക്കുന്നുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാഫിസ് പങ്കെടുക്കുന്ന ചടങ്ങിൽ സമ്മേളനത്തിന്റെ ഉദ്ഘാടകയായിട്ടായിരുന്നു നയൻ താര സെഹ്ഗലിനെ ക്ഷണിച്ചിരുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യത്തിൽ ക്ഷണം പിൻ വലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ക്ഷമാപണം ഞായറാഴ്ച ലഭിച്ചെന്നും സെഹ്ഗൽ പറയുന്നു. പ്രധാന മന്ത്രിയുടെ വിമർശകയായതിനാൽ ആയിരിക്കും നടപടിയെന്നു അവർ പറയുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് അസഹിഷ്ണുത വർധിച്ചെന്ന് ആരോപിച്ച് പുരസ്കാരങ്ങൾ മടക്കി നൽകിയ അവാർഡ്  വാപ്പസി കാംപയിന്റെ മുഖ്യപ്രചാരകുടിയായിരുന്നു നയൻ താര സഹ്ഗൽ.

അതേസമയം, നയൻതാര സെഹ്ഗലിന്റെ സാന്നിധ്യം ചടങ്ങിലുണ്ടായാൽ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ചില സംഘടനകളുടെ ഭീഷണിനില നിൽക്കുന്നുണ്ടെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നുമാണ് സമ്മേളനത്തിന്റെ സംഘാടകരുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സമ്മേളനത്തിന്റെ അഖിലേന്ത്യ പ്രസിഡന്റ് രമാകാന്ത് കോൾട്ടെ തന്നെ രംഗത്തെത്തി.

മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ പ്രാദേശിക നേതാവാണ് നയൻ താര സെഹ്ഗലിന്റെ സാഹിത്യ സമ്മേളനത്തിലെ പങ്കാളിത്തത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തള്ളി എംഎൻഎസ് നേതാവ് രാജ് താക്കറെ രംഗത്തെത്തി. പാർട്ടി അധ്യക്ഷനെന്ന നിലയിൽ സെഹ്ഗാലിനെ വിലക്കിയ നിലപാടിനോട് യോജിപ്പില്ല.  പാർട്ടി സംസ്ഥാന സമിതി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും  വ്യക്തമാക്കിയ അദ്ദേഹം സംഭവത്തിൽ ഖേദം പ്രസ്താവനയിലൂടെ തയ്യാറായി. ബിജെപി ഇടപെട്ടാണ സെഹ്ഗലിനെ തടഞ്ഞതെന്ന് മാഹരാഷ്ട്ര കോൺഗ്രസ് അധ്യക്ഷന്റെ  ആരോപണം.
എന്നാല്‍ വിഷയത്തോട് പ്രതികരിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം സെഹ്ഗലിനെ വിലക്കിയ റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ പരിപാടിയിൽ നിന്നും മറ്റ് പലക്ഷണിതാക്കളും പിൻമാറി. മറാത്തി എഴുത്തുകാരും മാധ്യമപ്രവർത്തകരുമാണ് പിൻ‌മാറിയതിൽ ഭുരിഭാഗവും. 91 കാരിയായ സെഹ്ഗാലിന്റെ വാക്കുകളോടുള്ള ഭയമാണ് സാഹിത്യ സമ്മേളനത്തിൽ നിന്നും വിലക്കിയതിന് പിന്നിലെന്ന പ്രമുഖ ചരിത്രകാരൻ‌ രാമചന്ദ്ര ഗുഹ പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  അവാർഡ് വാപ്പസി പ്രചരണങ്ങളുടെ മുഖ്യധാരയിൽ പ്രവർത്തിച്ചിരുന്നത് മുതൽ സംഘപരിവാര സംഘടനകളുടെ എതിർപ്പ് നേരിട്ടിരുന്ന വ്യക്തിയാണ് നയൻതാര സെഹ്ഗൽ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും