സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുന്ന ആദ്യ അംഗപരിമത വനിതയായി അരുണിമ

വിമെന്‍ പോയിന്‍റ് ടീം

അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ട് വിന്‍സന്‍ കീഴടക്കുന്ന ആദ്യ അംഗപരിമത വനിതയായി അരുണിമ സിന്‍ഹ. 2013ല്‍ എവറസ്റ്റ് കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയെന്ന റെക്കോഡും അരുണിമ സ്ഥാപിച്ചിരുന്നു. മുന്‍ ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമ, കാല്‍ നഷ്ടപ്പെട്ടത്തിന് ശേഷം പര്‍വതാരോഹണത്തില്‍ ശ്രദ്ധ കേന്ദ്രീരിക്കുകയും ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തു.

അരുണിമയ്ക്ക് ഒരു കാല്‍ നഷ്ടമായത് 2011ലാണ്. ലഖ്‌നൗവില്‍ നിന്ന് പത്മാവതി എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍, കൊള്ളസംഘം അവരുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാനുള്ള ശ്രമത്തില്‍ അരുണിമ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണു. അടുത്തുള്ള ട്രാക്കിലേക്ക് വീണ അരുണിമയുടെ കാലിലൂടെ ആ പാതയില്‍ വന്ന ട്രെയിന്‍ കയറിഇറങ്ങുകയായിരുന്നു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നാല് മാസത്തോളം ചികിത്സക്ക് ശേഷമാണ് അരുണിമ ജീവിതത്തിലേക്ക് മടങ്ങി വന്നത്. പിന്നീട് ഒരു സ്വകാര്യ സ്ഥാപനം അരുണിമയ്ക്ക് കൃത്രിമ കാല്‍ നല്‍കിയത് വഴിത്തിരവായി. കൃത്രിമ കാല്‍ ഉപയോഗിച്ച് പര്‍വതാരോഹണത്തിലേക്ക് തിരിഞ്ഞ അരുണിമ എവറസ്റ്റ് ഉള്‍പ്പടെ പല കൊടുമുടികളും കീഴടക്കി.

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ വിന്‍സണ്‍ മാസിഫ്, എല്‍സ്വര്‍ത്ത് പര്‍വ്വതനിരയുടെ ഭാഗമാണ്. ദക്ഷിണധ്രുവത്തില്‍ നിന്ന് 1200 കി.മീ അകലെ സ്ഥിതിചെയ്യുന്ന ഈ കൊടുമുടിക്ക് 4892 മീറ്റര്‍ ഉയരവും 21 കിലോമീറ്റര്‍ നീളവും 13 കിലോമീറ്റര്‍ വീതിയുമുണ്ട്. 1957-ല്‍ ഒരു അമേരിക്കന്‍ നാവിക വിമാനമാണ് പര്‍വ്വതത്തിന്റെ സാന്നിധ്യം പുറംലോകത്ത് നിന്ന് ആദ്യം തിരച്ചറിഞ്ഞത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും