അമിത മേനി പ്രദര്‍ശനം കൊണ്ട് ആരാധകരെ ആവേശം കൊളളിച്ച നടിയും മോഡലുമായ സോഫിയ ഹയാത്ത് സന്ന്യാസം സ്വീകരിച്ചു. മദര്‍ സോഫിയ എന്ന പേരിലാകും ഇനി നടി അറിയപ്പെടുക. ഇനി സന്ന്യാസജീവിതമെന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. മേയ്ക്ക് അപ്പോ ആഡംബരങ്ങളോ ഇല്ലാതെ തന്നെ നമ്മെളെല്ലാവരും പൂര്‍ണരാണെന്നും സോഫിയ കുറിച്ചു. എനിക്ക് പതിനാറ് വയസുളളപ്പോള്‍ ശരീര സൗന്ദരവും ജീവിത സൗകര്യവുമുളളവരെയാണ് താന്‍ വിലമതിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആന്തരിക സമാധനം ഉളളവരെയാണ് താന്‍ വിലമതിക്കുന്നതെന്നും സോഫിയ പറഞ്ഞു.