ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്‌സ് ആണ്. ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് എന്റെ പക്ഷം. സുപ്രിംകോടതി പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും പോകാമെന്ന്. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം. പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ.? ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ നിമിഷ ചോദിച്ചു. എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്. അപ്പോള്‍ ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേ?. നിമിഷ പറഞ്ഞു.