സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിങ്ങിപ്പൊട്ടി ബിന്ദു കൃഷ്ണ

വിമെൻ പോയിന്റ് ടീം

ചാത്തന്നൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് തന്റെ മേല്‍ പഴി ചാരുന്നവര്‍ക്ക് മറുപടിയുമായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. താന്‍ കൃത്യമായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലഭിച്ച സമയം പൂര്‍ണമായി മണ്ഡലത്തിന് വേണ്ടി വിനിയോഗിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ കേവലം ശൂന്യതയില്‍ നിന്ന് രൂപപ്പെട്ടവയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു താന്‍. അതിനു ശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. രാഷ്ട്രീയ- സാമുദായിക ഘടകങ്ങള്‍ ഒന്നിക്കുന്ന മണ്ഡലത്തില്‍ വിജയം ഒരല്‍പം ബുദ്ധിമുട്ടായിരുന്നു. എങ്കിലും എനിക്ക് കഴിയുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന ഉത്തമബോധ്യമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസുകാര്‍ക്കായി പ്രചാരണത്തിന് പോവുകയും ഒപ്പം മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ശൂരനാട് രാജശേഖരനെ ചാത്തന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ആരും തന്നെ അത് പുറമേക്ക് പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു.

ചെറുപ്പം മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള താന്‍ വോട്ട് മറിച്ചു എന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എന്റെ വീട്ടുകാരും പരമ്പരാഗതമായി കോണ്‍ഗ്രസ് അനുഭാവികള്‍ തന്നെയാണ്. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 35 വര്‍ഷമായി ആ നാട്ടില്‍ തന്നെ താമസിക്കുകയാണ്. എങ്കിലും മണ്ഡലത്തില്‍ വേണ്ടത്ര വേരോട്ടം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ പ്രതിഷേധിച്ച് കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനവും നടത്തിയവര്‍ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയവരാണ്.ഇതിനു മുന്‍പും ഒരു സ്ത്രീയായതിന്റെ പേരില്‍ നിരവധി യാതനകള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.അപ്പോഴൊക്കെ ആ വിവാദങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ടിട്ടുണ്ട്. പക്ഷെ ഇത്തവണ എനിക്കതിന് സാധിക്കുന്നില്ല. ഈ ആരോപണങ്ങളില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ തകര്‍ന്നു പോയി. ഇന്നലെ ഡിസിസി യോഗത്തിനിടെ വികാരാധീനയായതും അതുകൊണ്ടു തന്നെയാണ്. എന്തിന് വേണ്ടിയാണ് ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അറിയില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും