തന്റെ 64-ാം വയസിലും സിനിമ ലോകത്ത് ജാക്കി ചാന്‍ താരമാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാക്കി ചാന്റെ ആത്മകഥ പുറത്തിങ്ങാനിരിക്കുകയാണ്. ഡിസംബര്‍ നാലിന് പുറത്തുറങ്ങാനിരിക്കുന്ന ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സാധാരണ കുടുംബത്തില്‍ പിറന്ന ജാകി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും ആയിരുന്നു. എന്നാല്‍ ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ആത്മകഥയില്‍ ജാക്കി ചാന്‍. എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി ആത്മകഥയില്‍ പറയുന്നു. ‘പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്‌സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു. നടിയായ ജോവാന്‍ ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാന്‍ ലിന്‍ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായി’. ആത്മകഥയില്‍ പറയുന്നു.