സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിഷപ്പിനെതിരെ നിലപാട് സ്വീകരിച്ച ശേഷം മഠത്തില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നതായി സിസ്റ്റര്‍ അനുപമ

വിമെന്‍ പോയിന്‍റ് ടീം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയ കന്യാസ്ത്രീക്ക് അനുകൂല നിലപാട് സ്വീകരിച്ച കന്യാസ്ത്രീകള്‍ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് മഠത്തില്‍ പൊലീസ് നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മിഷണറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദര്‍ സുപ്പീരിയര്‍. നിലവില്‍ മഠത്തിന് സാമ്പത്തികബുദ്ധിമുട്ടുണ്ട്. അതു കൊണ്ട് ഇത്തരം സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് മദര്‍ സുപ്പീരിയര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ഇതിനെ വിമര്‍ശിച്ച് സി. അനുപമ രംഗത്ത് വന്നിട്ടുണ്ട്. മദര്‍ സുപ്പീരിയറിന്റെ നിലപാട് ശരിയല്ലെന്ന് സി. അനുപമ വിമര്‍ശിച്ചു. മുഖ്യമന്ത്രി ഡല്‍ഹിയിലായിരുന്ന വേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനായി മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടുന്ന 14 അംഗ സംഘം വിമാനത്തില്‍ പോയിരുന്നു. കുറവിലങ്ങാട് മഠത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉള്ളതായി അറിയില്ലെന്നും സി. അനുപമ പറഞ്ഞു. കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഠത്തില്‍ രണ്ടു സിസിടിവി ക്യാമറകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് സി.സി ടി.വി ക്യാമറകളാണ് 2015 ല്‍ മഠത്തില്‍ സ്ഥാപിച്ചിരുന്നത്. ഇവയില്‍ നാലെണ്ണം തകരാറിലാണ്. ഇവയുടെ പ്രശനം പരിഹരിച്ച് പുനഃസ്ഥാപിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശങ്ങളിലൊന്ന്. ഇത് മഠത്തിലെ അന്തേവാസികളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ദോഷമായി ബാധിക്കുവെന്ന മദര്‍ സുപ്പീരിയറിന്റെ പ്രസ്താവന തെറ്റാണെന്ന് സി അനുപമ പറഞ്ഞു

കെട്ടിടത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വട്ടമരത്തിന്റെ കൊമ്പുകള്‍ മുറിക്കണമെന്ന് പൊലീസ് നിര്‍ദേശവും മദര്‍ സുപ്പീരിയര്‍ തള്ളികളഞ്ഞു. ഈ നിലപാടിനെയും സി അനുപമ ചോദ്യം ചെയുന്നുണ്ട്. തങ്ങളെ കുറവിലങ്ങാട് മഠത്തില്‍ നിന്നും പുറത്തു ചാടിക്കാന്‍ ശ്രമം നടക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പം മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. അതിനെ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല.

ബിഷപ്പിനെതിരെ പരാതി നല്‍കിയതോടെ തങ്ങളെ അടിച്ചമര്‍ത്താനും മഠത്തില്‍ നിന്ന് പുറത്ത് ചാടിക്കാനുമാണ് ചിലരുടെ ശ്രമം. തങ്ങള്‍ക്ക് പ്രാര്‍ത്ഥനാ ജീവിതമില്ലെന്ന രീതിയില്‍ തെറ്റായ പ്രചാരണമുണ്ടെന്നും സി അനുപമ കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും