സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പ്രശസ്ത പാക് എഴുത്തുകാരി ഫഹ്മിദ റിയാസ് അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ദീര്‍ഘകാലം അസുഖബാധിതയായിരുന്നു പാക്കിസ്ഥാനിലെ വിഖ്യാത പുരോഗമന എഴുത്തുകാരിയും കവിയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു..73 വയസ്സായിരുന്നു.

ഉത്തർപ്രദേശിലെ മീററ്റിൽ 1945 ജൂലൈയ‌ിലായിരുന്നു ജനനം. പിന്നീട‌് കുടുംബം ഹൈദരാബാദിലെത്തി. നാലു വയസ്സിൽ അച്ഛൻ മരിച്ച ശേഷം അമ്മയായിരുന്നു അവരെ വളർത്തിയത‌്. റേഡിയോ പാകിസ്ഥാനിലും ബിബിസി ഉറുദു സർവീസ‌ിലും ഫഹ‌്മിത പ്രവർത്തിച്ചു. അവരുടെ ഉറുദു പ്രസിദ്ധീകരണമായ ആവാസ‌ിലെ സ്വതന്ത്രവും രാഷ്ട്രീയവുമായ ഉള്ളടക്കം സിയ ഉൾഹഖിനെ പ്രകോപിപ്പിച്ചു. ഫഹ‌്മിതയ്ക്കും ഭർത്താവിനുമെതിരെ നിരവധി കേസുകൾ ചുമത്തുകയും ആവാസ‌് പൂട്ടിക്കുകയും ചെയ‌്തു.

അവരുടെ ഭർത്താവ‌് അറസ്റ്റിലായശേഷം മക്കളുമൊത്ത‌് ഇന്ത്യയിൽ അഭയം തേടി. ഏഴുവർഷത്തോളം ഇന്ത്യയിലായിരുന്നു. സിയ ഉൾഹഖിന്റെ മരണശേഷമാണ‌് പാകിസ്ഥാനിലേക്ക‌് തിരിച്ചുപോയത‌്. മരണത്തില്‍ പാക് മനുഷ്യാവകാശ മന്ത്രി ശീരീന്‍ മസാരി അനുശോചനം അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും