സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബഹ്‌റൈനില്‍ ഗാര്‍ഹിക തൊഴിലാളികള്‍ രേഖകള്‍ നിയമാനുസൃതമാക്കണമെന്ന് അധികൃതര്‍

വിമെന്‍ പോയിന്‍റ് ടീം

ബഹ്‌റൈനില്‍ അനധികൃതമായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളോട് രേഖകള്‍ നിയമാനുസൃതമാക്കുവാന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശണ നടപടികള്‍ എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് പതിനേഴായിരത്തോളം പേര്‍ ക്യത്യമായ രേഖകളില്ലാതെ ഗാര്‍ഹിക ജോലികള്‍ ചെയ്യുന്നുവെന്നാണ് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ വിലയിരുത്തല്‍. ഇവരില്‍ ആറായിരത്തോളം പേര്‍ റസിഡന്റ് പെര്‍മിറ്റുകള്‍ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരാണ്.

രേഖകള്‍ പുതുക്കുകയും നിയമാനുസ്യതമാക്കുകയും ചെയ്യാത്ത പക്ഷം കര്‍ശനമായ ശിക്ഷ നേരിടേണ്ടി വരുമെന്നാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നത്. ഗാര്‍ഹിക തൊഴില്‍ നിയമങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് പുതിയ നിര്‍ദ്ദേശം.

നിയമവിധേയരല്ലാതെ കഴിയുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫ്‌ലെക്‌സി പെര്‍മിറ്റ് വിസ അനുവദിക്കുമെന്ന് ഈയിടെ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചിരുന്നു. ഗാര്‍ഹിക രംഗത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഈ ജോലികള്‍ക്കായി രാജ്യത്തെത്തുന്നവര്‍ക്ക് വൈദ്യ പരിശോധന ഏര്‍പ്പെടുത്തുമെന്നും ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി വൈസ് പ്രസിഡന്റ് അലി അല്‍ കൂഹ് ജി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും