സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പുതുച്ചേരി ഗവര്‍ണ്ണറായി കിരണ്‍ബേദി

വിമെൻ പോയിന്റ് ടീം

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ പുതിയ ഗവര്‍ണ്ണറായി ബിജെപി നേതാവും മുന്‍ ഐപിഎസ് ഓഫീസറുമായ കിരണ്‍ബേദിയെ നിയമിച്ചു. രണ്ടു വര്‍ഷമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ പദവി വഹിച്ചിരുന്ന അജയ്‌സിംഗിനെ മാറ്റിയാണ് രാഷ്ട്രപതി കിരണ്‍ബേദിയെ നിയമിച്ചത്. 

യുപിഎ പ്രതിനിധിയായി ചുമതലയേറ്റ വീരേന്ദ്ര കടാരിയെയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയതിനുശേഷമാണ് അജയ് സിങിനെ നിയമിക്കുന്നത്. പുതുച്ചേരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗസ്സ് -ഡിഎംകെ സഖ്യം 17 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയതിനു പിറകേയാണ് കിരണ്‍ബേദിയുടെ നിയമനം. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം പൂര്‍ണ്ണമായി നിറവേറ്റാന്‍ ശ്രമിക്കുമെന്നാണ് കിരണ്‍ബേദി പ്രതികരിച്ചത്. 2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കിരണ്‍ബേദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നയിച്ച ആം ആദ്മി പാര്‍ട്ടിയോട് പരാജയപ്പെടുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും