സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തൃപ്തി ദേശായി കൊച്ചിയില്‍; കനത്ത പ്രതിഷേധവുമായി ബി.ജെ.പി

വിമെന്‍ പോയിന്‍റ് ടീം

ശബരിമല ദര്‍ശനത്തിനായി വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തി. ആറംഗ സംഘത്തിനൊപ്പമാണ് തൃപ്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. പുലര്‍ച്ചെ 4.30ന് ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി എത്തിയത്. 

അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധവുമായി വിമാനത്താവളത്തിന് മുന്നില്‍ തമ്പടിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എന്‍ ഗോപിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്. സ്ത്രീകളടക്കമുള്ള വലിയ സംഘമാണ് വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നത്. വിശ്വാസികൾ ശരണം വിളിച്ചാണ് പ്രതിഷേധിക്കുന്നത്. നിരന്തരം പ്രതിഷേധക്കാരുടെ എണ്ണം കൂടുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. 

തൃപ്തി ദേശായിക്ക് എയര്‍പോര്‍ട്ടിന് പുറത്തുപോകാന്‍ വാഹനം നല്‍കില്ലെന്ന നിലപാടിലാണ് ടാക്സി ഡ്രൈവര്‍മാര്‍. പ്രതിഷേധക്കാർ വാഹനം തകർത്തേക്കുമെന്നും നിലവിൽ ഇത്തരത്തിൽ ആക്രമണം നേരിട്ട വാഹനത്തിന് മേൽ യാതൊരു ഉത്തരവാദിത്തവും ആരും ഏറ്റെടുത്തിട്ടില്ലെന്നും ഡ്രൈവർമാർ പറഞ്ഞു. ഓൺലൈൻ ടാക്സി ഡ്രൈവർമാരും ഇതേ നിലപാടിലാണ്. ഇനി പോലീസിൻ്റെ നേതൃത്വത്തിൽ മാത്രമേ തൃപ്തി ദേശായിയ്ക്ക് വിമാനത്താവളത്തിന് പുറത്തെത്താൻ കഴിയുകയുള്ളൂ. 

ഒന്നര മണിക്കൂറിലേറെയായി തൃപ്തിയും സംഘവും എയര്‍പോര്‍ട്ടിൽ നിന്ന് പുറത്തേയ്ക്ക പോകാനായി കാത്തു നിൽക്കുകയാണ്. വൃശ്ചികം ഒന്നായ നവംബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം നടത്താനാണ് തൃപ്തിയുടെ തീരുമാനം. മല ചവിട്ടാതെ കേരളത്തില്‍ നിന്ന് തിരികെ പോകില്ലെന്നും തൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃപ്തി ദേശായിക്ക് പോലീസ് പ്രത്യേക സുരക്ഷ നല്‍കില്ലെന്നും എല്ലാ തീര്‍ഥാടകര്‍ക്കും നല്‍കുന്ന സുരക്ഷ മാത്രമേ ഒരുക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. ശബരിമലയിലെത്തുന്ന തനിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി നല്‍കേണ്ടെന്നാണ് പോലീസിൻ്റെ നിലപാട്. 

അതേസമയം സര്‍ക്കാര്‍ സുരക്ഷയൊരുക്കില്ലെങ്കിലും എന്തുവന്നാലും വൃശ്ചികം ഒന്നിന് ശബരിമലയിൽ പ്രവേശിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. 

തനിക്ക് എതിരെ എന്തെങ്കിലും ആക്രമണമുണ്ടായാൽ അതിന് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉത്തരവാദിയെന്നും തൃപ്തി ദേശായി പറഞ്ഞു. ഭൂമാത ബ്രിഡേഡിലെ ആറ് യുവതികളും തനിക്കൊപ്പമുണ്ടാകുമെന്നും തൃപ്തി ദേശായി അറിയിച്ചിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും