സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല: കോടതിവിധി നടപ്പാക്കാൻ ദേവസ്വം ബോര്‍ഡ് സാവകാശം തേടിയേക്കും

വിമെന്‍ പോയിന്‍റ് ടീം

ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയില്‍ സാവകാശം തേടാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സൂചന. പന്തളംകൊട്ടാര പ്രതിനിധികളും തന്ത്രികുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിന് ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുന്നതിന് സാവകാശം തേടാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് എ പത്മകുമാർ ഇതുസംബന്ധിച്ച സൂചന നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നുവന്നിട്ടുണ്ടെന്നാണ് പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സമയ ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.

ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മയുടെ വാക്കുകളും ഈ ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ഇങ്ങനെയൊരു സൂചന നൽകിയിരുന്നു ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അയയുന്നു എന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചര്‍ച്ചക്കിടെ, വിധി നടപ്പാക്കാന്‍ സാവകശം തേടുന്നതു സംബന്ധിച്ച നിര്‍ദ്ദേശം തന്ത്രിയും കൊട്ടാരം പ്രതിനിധികളും ഉന്നയിച്ചു. ഇക്കാര്യം സർക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ശശികുമാര വര്‍മ്മ പറയുന്നു. ഇക്കാര്യം നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്. സര്‍വകക്ഷി യോഗത്തിന് ശേഷം ദേവസ്വം ബോര്‍ഡ് യോഗം ചേരുമെന്ന് ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും