സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌ത്രീപ്രവേശന വിധി സ്‌റ്റേ ചെയ്യില്ല; ആവശ്യം വീണ്ടും സുപ്രീംകോടതി തള്ളി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയില്‍ സ്ത്രീപ്രവേശനം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി  വീണ്ടും തള്ളി. ജനുവരി 22 വരെ വിധി  നടപ്പാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ സെപ്റ്റംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല 

ജനുവരി 22 വരെ കാത്തിരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടു. അതിന് മുമ്പ് ഹര്‍ജികള്‍ കേള്‍ക്കാന്‍ ആകില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് സ്റ്റേ ആവശ്യപ്പെട്ടത്.

പുനഃപരിശോധനാ ഹര്‍ജികള്‍ സ്വീകരിക്കുക, നിലവിലെ ഉത്തരവ് സ്‌റ്റേ ചെയ്യുക, തുറന്ന കോടതിയില്‍ കേള്‍ക്കുക എന്നീ മൂന്ന് ആവശ്യമാണ്  സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച ഉന്നയിച്ചിരുന്നത്. എന്നാല്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി  അംഗീകരിച്ചില്ല. ഇതിനുപിന്നാലെയാണ് മാത്യു നെടുമ്പാറയുടെ ആവശ്യവും ഇന്ന് കോടതി തള്ളിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും