സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകൾക്ക് നാവികരാകാൻ അവസരമൊരുങ്ങുന്നു

വിമെന്‍ പോയിന്‍റ് ടീം

നാവികസേനാ കമാൻഡർമാരുടെ യോഗത്തിൽ സ്ത്രീകളെ നാവിക സേനയിലെ സുപ്രധാന ജോലികള്‍ക്ക് നിയമിക്കുന്നതിനായുള്ള ചർച്ചകൾ സജീവമായി നടന്നു. സ്ത്രീകളെ നാവികരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ പങ്കെടുത്ത യോഗത്തിലാണ് ചർച്ചകൾ നടന്നത്.

വനിതകൾക്ക് സേനയിൽ കൂടുതൽ ചുമതലകളും അവസരങ്ങളും നൽകണമെന്നും അത് വളരെ ഉചിതമാണെന്നും യോഗത്തിൽ നിർമ്മലാ സീതാരാമൻ നിർദേശിച്ചു. ഇപ്പോൾ നാവികസേനയിൽ പല തസ്തികകളിലായി സ്ത്രീകൾക്ക് നിയമനം നൽകുന്നുണ്ടെങ്കിലും സമുദ്രത്തിൽ പോകുന്ന ചുമതലകളിൽ കൂടി സ്ത്രീകളെ നിയമിക്കുന്ന കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കുമെന്ന് നാവിക സേനാമേധാവി അഡ്മിറൽ സുനിൽ ലംബ വ്യക്തമാക്കി.

നിലവിൽ വനിതാ ഉദ്യോഗസ്ഥരെ നാവികസേനയുടെ പി-8ഐ, ഐഎൽ-38 തുടങ്ങിയ സൈനിക രംഗനിരീക്ഷണ വിമാനങ്ങളിൽ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല രണ്ട് ഡെന്റൽ ഓഫീസർമാരും 148 മെഡിക്കൽ ഓഫീസർമാരും ഉൾപ്പെടെ 639 സ്ത്രീകൾ നാവികസേനയിൽ നിയമിതരായിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും