സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്‌ത്രീ സുരക്ഷ : ശക്‌തമായ നടപടിയുമായി ഗൂഗിൾ

വിമെന്‍ പോയിന്‍റ് ടീം

തൊഴിലിടത്തിലും പുറമെയുമുള്ള ലൈംഗികാതിക്രമ പരാതികളുടെ പേരിൽ ഗൂഗിൾ രണ്ട്‌ വർഷത്തിനുള്ളിൽ പുറത്താക്കിയത്‌ 48 ജീവനക്കാരെ. ഇതിൽ 13 പേർ ഉയർന്ന പദവിയിലുള്ളവരാണ്‌. സ്‌ത്രികൾക്കെതിരെയുള്ള അക്രമങ്ങളും അപമര്യാദകളും കർശനമായി നേരിടുന്നതിന്റെ ഭാഗമായാണ്‌ ശക്‌തമായ നടപടി സ്വീകരിക്കുന്നതെന്ന്‌ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വ്യക്‌തമാക്കി. മീ ടു വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ഗൂഗിളും നടപടികൾ ശക്‌തമാക്കുന്നു എന്ന്‌ അറിയിച്ചാണ്‌ സുന്ദൾ പിച്ചെ ജീവനക്കാർക്ക്‌ കത്തയച്ചത്‌. 

പരാതികളിൽ കൃത്യമായ അന്വേഷണം നടത്തിയാണ്‌ നടപടികൾ സ്വീകരിച്ചിട്ടുള്ളത്‌. തൊഴിലിടത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ വിട്ടുവിഴ്‌ചയുണ്ടാകില്ലെന്ന്‌ അദ്ദേഹം ജീവനക്കാർക്ക്‌ ഉറപ്പ്‌ നൽകി. ലൈംഗികാരോപണകേസിൽ വിധേയരായവരെ പുറത്താക്കിയപ്പോൾ യാതൊരുവിധ നഷ്‌ടപരിഹാരവും  ഗൂഗിൾ നൽകിയില്ല. സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിലപാട്‌ ഇതാണെന്നും ഗൂഗിൾ വ്യക്‌തമാക്കി. 

അതേസമയം മൊബൈൽ  ഓപ്പറേറ്റിങ് സിസ്‌റ്റമായ ആൻഡ്രോയിഡിന്റെ പിതാവ്‌ ആൻഡി റൂബിനെ ലൈംഗികാരോപണത്തെ തുടർന്ന്‌ ഗൂഗിൾ പുറത്താക്കിയതാണെന്നുള്ള വാർത്തയും പരസ്യമായി. 2014ലാണ്‌ ഗൂഗിൾ ആൻഡി റൂബിനെ പുറത്താക്കുന്നത്‌. ന്യൂയോർക് ‌ ടൈംസാണ്‌ വാർത്ത പുറത്തുവിട്ടത്‌. അന്ന്‌ 90 മില്യൻ ഡോളർ നൽകിയാണ്‌ ആൻഡിയെ ഗൂഗിൾ പറഞ്ഞയച്ചതെന്നും പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും