സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും ഇനി വിസാ മാറ്റം എളുപ്പമാവും; ഇളവുമായി യുഎഇ

വിമെന്‍ പോയിന്‍റ് ടീം

വിസ പുതുക്കല്‍ നടപടികളില്‍ ഉള്‍പെടെ ഉദാരമാക്കികൊണ്ട് യുഎഇയിലെ പുതുക്കിയ വിസാ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍. സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വിസ കാലാവധി നീട്ടുന്നതിന് സഹായിക്കുന്നതാണ് പുതിയ നിയമം. യുഎഇയിലെ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം.

നേരത്തെ യുഎഇയില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ നിലവില്‍ വിസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിടേണ്ടിയിരുന്നു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം. വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് വിസാ രണ്ടു തവണ പുതുക്കാന്‍ അനുമതിയുണ്ട്. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് തൊഴില്‍ വിസയിലേക്കു മാറാന്‍ നിലവില്‍ അനുമതിയുണ്ട്.

സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണു പരിഷ്‌കാരമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു. മാതാപിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ യൂണിവേഴ്സിറ്റികളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസാ കാലാവധിയും നീട്ടിനല്‍കി. ഗ്രേഡ് 12 കഴിഞ്ഞിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം വിസ കാലാവധിയാണ് നല്‍കുന്നത്. 18 കഴിഞ്ഞ മക്കളെ മാതാപിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് മാറ്റണമെന്ന നിബന്ധനയിലാണ് ഇളവ്. കോഴ്സ് പൂര്‍ത്തിയാക്കുന്നത്‌വരെയുള്ള കാലയളവിലേക്കാണ് വിസ പുതുക്കിനല്‍കുക. ഇതിനുശേഷം മറ്റു ജോലിയിലേക്കോ സ്പോണ്‍സര്‍ഷിപ്പിലേക്കോ മാറേണ്ടിവരും. പുതിയ നിയമം അനുസരിച്ച് വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒരു വര്‍ഷത്തേക്ക് താമസ വിസ കാലാവധി നീട്ടി നല്‍കും. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് രണ്ട് തവണയായി 30 ദിവസത്തെ കാലാവധി നീട്ടി നല്‍കാന്‍ കഴിയും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും