സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

“മോഡിയുടെ ഗുണ്ടകൾ ക്ഷേത്രത്തിൽ സ്ത്രീകളെ തടഞ്ഞു’’‐ ശബരിമലയിലെ അക്രമത്തിനെതിരെ ഓസ്‌ട്രേലിയൻ പത്രം

വിമെന്‍ പോയിന്‍റ് ടീം

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന്‌  സംഘപരിവാർ അക്രമം അഴിച്ചുവിടുന്നതിനെതിരെ ലോകമാധ്യമങ്ങൾ. ദർശനത്തിനെത്തിയ സ്ത്രീകളെയും വനിതാ മാധ്യമപ്രവർത്തകരെയും ആക്രമിക്കുന്ന സംഘപരിവാറിന്റെ നീക്കം രാജ്യത്തിന്‌ നാണക്കേടായിരിക്കുകയാണ്‌. ന്യൂയോർക്ക് ടൈംസ്‌ ലേഖികക്കെതിരെ നടന്ന ആക്രമണശ്രമത്തിനുശേഷമാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ശബരിമലയിലെ അക്രമ സംഭവങ്ങൾ ലോകശ്രദ്ധയിലെത്തിയത്‌. 

പ്രമുഖ ഓസ്ട്രേലിയൻ ദിനപ്പത്രമായ ‘ദി ഓസ്ട്രേലിയൻ‘ ശബരിമലയിലെ അക്രമസംഭവങ്ങളുടെ വാർത്ത പ്രസിദ്ധീകരിച്ചത്‌ “മോഡിയുടെ ഗുണ്ടകൾ ഹിന്ദു ക്ഷേത്രത്തിൽ സ്ത്രീകളെ തടഞ്ഞു’’ എന്ന തലക്കെട്ടോടു കൂടിയാണ്‌. ബിജെപിയുടെ നേതൃത്വത്തിൽ തീവ്രഹിന്ദു വിഭാഗങ്ങളാണ്‌ സ്ത്രീകൾക്ക് നേരേ ആക്രമണം അഴിച്ചുവിടുന്നതെന്നും വാർത്തയിൽ പറയുന്നു. അക്രമികൾ വനിതാ മാധ്യമപ്രവർത്തകരെ വാഹനങ്ങൾ തടഞ്ഞ്‌വെച്ച്‌ ആക്രമിച്ച കാര്യവും പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്ത വിവരവും വാർത്തയിലുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും