സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊട്ടാരക്കരയില്‍ വീണ്ടും അയിഷ പോറ്റി

വിമെൻ പോയിന്റ് ടീം

കൊട്ടാരക്കരയില്‍എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയ്ക്ക് വിജയം . 42632 വോട്ടുകള്‍ക് എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ അഡ്വ. സവിന്‍ സത്യനെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിള്ളയുടെ തട്ടകമായിരുന്നു കൊട്ടാരക്കര. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയതും കൊട്ടാരക്കരയില്‍ എല്‍ഡിഎഫിന് ഗുണമായി എന്ന് വേണം കരുതാന്‍. തുടര്‍ച്ചയായി മൂന്നാം തവണയായ സിപിഎം നേതാവ് അയിഷ പോറ്റി കൊട്ടാരക്കരയില്‍ മത്സരത്തിനിറങ്ങുന്നത്. 

2006ലും 2011 ലും കൊട്ടാരക്കര അയിഷ പോറ്റിയെ കൈവിട്ടിരുന്നില്ല. 2011 ല്‍ കേരള കോണ്‍ഗ്രസ് (ബി )സ്ഥാനാര്‍ത്ഥി ഡോ. എന്‍എന്‍ മുരളിയെ പരാജയപ്പെടുത്തിയാണ് അയിഷ പോറ്റി രണ്ടാം വട്ടവും കൊട്ടാരക്കരയില്‍ നിന്നും നിയമസഭയില്‍ എത്തിയത്. 74069 വോട്ടുകളാണ് 2011 ല്‍ ലഭിച്ചത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സവിന്‍ സത്യന് ഇത് കന്നിയങ്കമായിരുന്നു. ഡിസിസി പ്രസിഡന്‍റായിരുന്ന അച്ഛന്‍ വി സത്യശീലന്‍റെ പോരാട്ടവഴികളിലൂടെയാണ് സവിന്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹൈസ്‌കൂള്‍ അധ്യാപികയും ബിജെപി കൊട്ടാരക്കര മണ്ഡലം വൈസ് പ്രസിഡന്‍റുമായിപുന്ന രാജേശ്വരി രാജേന്ദ്രനും ഇത് കന്നിയങ്കമായിരുന്നു. 1965 ല്‍ ആദ്യമായി കൊട്ടാരക്കരയില്‍ മത്സരിച്ച് വിജയിക്കുകയും പിന്നീട് 1977 മുതല്‍ 1982 വരേയും 1991 മുതല്‍ 2001 വരേയും കൊട്ടാരക്കരയില്‍ നിന്നും കേരള നിയമസഭയില്‍ എത്തുകയും ചെയ്ത ആര്‍ ബാലകൃഷ്ണ പിള്ള തന്നെയാണ് മണ്ഡലത്തില്‍ കൂടുതല്‍ തവണ വിജയിച്ച നേതാവ്. എന്നാല്‍ 2006ല്‍ അയിഷ പോറ്റിയോട് പരാജയം സമ്മതിയ്‌ക്കേണ്ടി വന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും