സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മന്ത്രിസഭയില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം നല്‍കി എത്യോപ്യ

വിമെന്‍ പോയിന്‍റ് ടീം

എത്യോപ്യന്‍ കാബിനറ്റില്‍ പകുതിയും വനിതകള്‍ക്ക് നല്‍കി പരിഷ്‌ക്കരണവാദിയായ പ്രധാനമന്ത്രി അബി അഹ്മദ്. ആഫ്രിക്കയില്‍ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള എത്യോപ്യയുടെ ചരിത്രത്തിലെ ആദ്യ തീരുമാനമാണിത്.

വനിതകള്‍ക്ക് നയിക്കാന്‍ കഴിയില്ലെന്ന ചൊല്ല് തെറ്റെന്ന് പുതിയ മന്ത്രിമാര്‍ തെളിയിക്കുമെന്ന് അബി അഹമ്മദ് പറഞ്ഞു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ അഴിമതി നടത്തില്ലെന്നും അബി അഹമ്മദ് പറഞ്ഞു. പ്രതിരോധമന്ത്രിസ്ഥാനമടക്കമുള്ള കരുത്തുറ്റ വകുപ്പുകളാണ് വനിതകള്‍ക്ക് നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി മുന്നോട്ടുവെച്ച പേരുകള്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. നിലവില്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയും ക്യാബിനറ്റില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് 28 അംഗമന്ത്രിസഭയെ വെട്ടിച്ചുരുക്കി 20 ആക്കിയാണ് മന്ത്രിസഭാ പുനസംഘടിപ്പിച്ചത്.

ഏപ്രിലില്‍ അധികാരമേറ്റതിന് ശേഷം നിര്‍ണ്ണായക തീരുമാനങ്ങളാണ് അബി അഹ്മദ് നടപ്പിലാക്കിയിട്ടുള്ളത്. രണ്ട് പതിറ്റാണ്ടായി അയല്‍രാജ്യമായ എരിത്രിയയുമായുണ്ടായ സംഘര്‍ഷം അവസാനിപ്പിച്ച അഹ്മദ് ആയിരത്തിലധികം രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും നിരവധി സംഘടനകളുടെ നിരോധനം പിന്‍വലിക്കുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും