സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മീടൂ ആരോപണം: ഹിന്ദു റെസിഡന്റ് എഡിറ്റര്‍ അവധിയില്‍ പ്രവേശിച്ചു

വിമെന്‍ പോയിന്‍റ് ടീം

 മീ ടൂ കാമ്പയിനില്‍ ആരോപണ വിധേയനായ ദ ഹിന്ദു കേരള ബ്യുറോ റെസിഡന്റ് എഡിറ്റര്‍ സി ഗൌരിദാസന്‍ നായര്‍ അവധിയില്‍ പ്രവേശിച്ചു. ഡിസംബറില്‍ വിരമിയ്ക്കാനിരിക്കുന്ന ഗൌരിദാസനോട് വിശദീകരണം തേടിയിരുന്നതായി ഹിന്ദു ചെയര്‍മാന്‍ എന്‍ റാം അറിയിച്ചതായി ദ ന്യൂസ്‌ മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന പത്രപ്രവര്‍ത്തകയാണ് ആരോപണം ഉന്നയിച്ചത്. അവര്‍ ആരുടേയുംപേര് പറഞ്ഞിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലരും ഇത് ഗൌരിദാസന്‍ നായരാണെന്ന് പ്രതികരിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഹിന്ദു വിശദീകരണം തേടുകയായിരുന്നുവെന്ന്‍ റാം വ്യക്തമാക്കി. പിന്നീട് മറ്റൊരു പെണ്‍കുട്ടിയും സമാനമായ ആരോപണം ഉന്നയിച്ചു .

അവധി സ്ഥിരീകരിച്ച് ഗൌരിദാസനും ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. മുന്‍കാലത്ത് തന്നില്‍ നിന്ന് ആരെയെങ്കിലും വേദനിപ്പിയ്ക്കുന്ന വാക്കുകളോ ചെയ്തികളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് ചോദിയ്ക്കുന്നതായും പോസ്റ്റിലുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും