സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

#MeToo: എംജെ അക്ബർ രാജി വെക്കില്ല: നിയമനടപടിയെടുക്കുമെന്ന് ഭീഷണി

വിമെന്‍ പോയിന്‍റ് ടീം

തനിക്കെതിരായി എട്ട് വനിതാ മാധ്യമപ്രവർത്തകർ #MeToo പ്രചാരണവുമായി രംഗത്തു വന്നതിനെ മുൻ മാധ്യമപ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബർ നിഷേധിച്ചു. പൊതുതിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് ആരോപണങ്ങൾ വന്നിരിക്കുന്നത്. അതെന്തുകൊണ്ടാണെന്നും അതിൽ എന്തെങ്കിലും അജണ്ടയുണ്ടോയെന്നും നിങ്ങൾക്കു തന്നെ ആലോചിച്ച് തീരുമാനിക്കാമെന്നും അക്ബർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

വന്യമായ ഈ ആരോപണങ്ങൾ തന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം അടിസ്ഥാനമില്ലാത്തതും തെറ്റായതുമായ ആരോപണങ്ങളാണ്. നുണകൾക്ക് കാലുകളില്ല. പക്ഷെ അവയില്‍ വിഷം അടങ്ങിയിരിക്കും. താൻ ഈ ആരോപണങ്ങൾക്കെതിരെ നിയമനടപടിയെടുക്കുമെന്നും അക്ബർ പറഞ്ഞു.

ഒരു വിദേശ വനിതയടക്കം (റൂത്ത് ഡേവിഡ്‌) എട്ട് വനിത മാധ്യമപ്രവര്‍ത്തകരാണ് എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒക്ടോബര്‍ എട്ടിന് പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നീട് ഏഷ്യന്‍ എജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഗസാല വഹാബ് അടക്കമുള്ളവര്‍ രംഗത്ത് വന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും