സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗന്ദര്യവര്‍ധക മേഖലയില്‍ വളര്‍ച്ച

വിമെൻ പോയിന്റ് ടീം

അഞ്ചുവര്‍ഷത്തിനിടെ സൗന്ദര്യവര്‍ധക, സുഗന്ധ ലേപനവിപണിയില്‍ യു.എ.ഇ. 25 ശതമാനം വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്.ദുബായ് ബ്യൂട്ടി വേള്‍ഡിനോട് അനുബന്ധിച്ച് നടന്ന 'ബിസിനസ് ഇന്‍ ബ്യൂട്ടി വേള്‍ഡ്' ഉച്ചകോടിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 20.51 ബില്ല്യന്‍ ദിര്‍ഹമിന്റെ ഉത്പന്നങ്ങള്‍ വിറ്റുപോയി.

ദുബായ് കസ്റ്റംസിന്‍റെ കണക്കുപ്രകാരം 2015-ല്‍ മാത്രം 12.23 ബില്ല്യന്‍ ദിര്‍ഹമിന്‍റെ സൗന്ദര്യവര്‍ധക, സുഗന്ധലേപന ഉത്പന്നങ്ങള്‍ വിറ്റുപോയിട്ടുണ്ട്.മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കായി 2.05 ബില്ല്യന്‍ ദിര്‍ഹമിന്‍റെ കയറ്റുമതിയും 6.23 ബില്ല്യണിന്‍റെ പുനഃകയറ്റുമതിയും നടന്നു.ഈ രംഗത്ത് ഫ്രാന്‍സാണ് ദുബായിയുടെ മുഖ്യ വിപണനപങ്കാളി.

കഴിഞ്ഞ വര്‍ഷം 3.02 ബില്ല്യന്‍ ദിര്‍ഹമിന്‍റെ ഉത്പന്നങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്.എമിറേറ്റിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 15 ശതമാനമാണിതെന്നും കസ്റ്റംസിലെ സീനിയര്‍ മാനേജര്‍ നാസിം സഈദ് അല്‍ മുഹൈരി ഉച്ചകോടിയില്‍ വ്യക്തമാക്കി.ദുബായിയുടെ വിദേശ വാണിജ്യമേഖലയില്‍ സുഗന്ധ ലേപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.കളര്‍ കോസ്‌മെറ്റിക്കുകളും മേക്ക് അപ് ഉത്പന്നങ്ങളുമാണ് രണ്ടാംസ്ഥാനത്ത്.ഡിയോഡ്രന്റുകള്‍ തൊട്ടുപിറകിലുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും