സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഭീകരര്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു

വിമെൻ പോയിന്റ് ടീം

അബൂജയില്‍ ബോക്കോ ഹറാം ഭീകരര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിബോക്കിലെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു. 19 കാരിയായ അമിന അലി നികേകിയാണ് രക്ഷപ്പെട്ടത്. ദംബോവയ്ക്ക് സമീപം വനത്തിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ നൈജീരിയന്‍ സൈന്യമാണ് രക്ഷപ്പെടുത്തിയത്. കുട്ടി ഗര്‍ഭിണിയാണെന്ന് അധികൃതര്‍ അറിയിച്ചു.

2014 ഏപ്രിലില്‍ 14 ന് വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോക്കിലെ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് തീവ്രവാദികള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 276 പെണ്‍കുട്ടികളാണ് തീവ്രവാദികളുടെ പിടിയിലായത്. അന്ന് അമിനയ്ക്ക് 17 വയസായിരുന്നു പ്രായം. ചൊവ്വാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. അമിനയെ ബന്ധുക്കള്‍ക്ക് കൈമാറി. അമിന സുഖമായിരിക്കുന്നതായി പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍ യാക്കൂബ് നികേകി അറിയിച്ചു.

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ ചിലരുടെ വീഡിയോ ദൃശ്യങ്ങള്‍ ബൊക്കോഹറാം കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. മോചനത്തിനായി തീവ്രവാദികളുമായി സര്‍ക്കാര്‍ സഹകരിക്കണമെന്ന് പെണ്‍കുട്ടികള്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. 15 പെണ്‍കുട്ടികളായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും