സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

എന്റെ അമ്മയുടെയും സഹോദരന്റെയും ശവശരീരങ്ങള്‍ പരിശോധിക്കപ്പെടാതെ കിടക്കുന്നത് എന്തുകൊണ്ട്?

വിമെന്‍ പോയിന്‍റ് ടീം

ഐഎസിന്റെ ക്രൂരമായ പീഡനങ്ങളില്‍ നിന്നും മരണത്തില്‍ നിന്ന് തന്നെയും രക്ഷപ്പെട്ട നാദിയ മുറാദ് എന്ന് 21-കാരി യുഎന്‍ സുരക്ഷ കൗണ്‍സിലിനോട് ഉന്നയിക്കുന്ന സംശയങ്ങള്‍, ലോക മനഃസാക്ഷിക്ക് മുന്നില്‍ വലിയ ചോദ്യങ്ങല്‍ ഉയര്‍ത്തുന്നു. 2014-ല്‍ ഐഎസ് തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് അവരുടെ പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ജര്‍മ്മനിയില്‍ എത്തി മാധ്യമശ്രദ്ധ നേടുകയും ചെയ്തയാളാണ് 21 കാരി നാദിയ മുറാദ്. ഖുര്‍ദിഷ് വംശങ്ങളിലൊന്നായ യസീദികള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന വടക്കന്‍ മെസൊപ്പൊട്ടാമിയില്‍ നിന്നും രക്ഷപ്പെട്ടതിനിശേഷം യസീദി ജനതയുടെ വിധിക്കെതിരെ ലോക വ്യാപകമായി പ്രചാരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുറത്തിറങ്ങിയ വീഡിയോയില്‍ അവര്‍ ഇങ്ങനെ ചോദിക്കുന്നു: ‘എന്റെ അമ്മയുടെയും സഹോദരന്റെയും ശവശരീരങ്ങള്‍ പരിശോധിക്കപ്പെടാതെയും സംരക്ഷിക്കപ്പെടാതെയും പൊതു ശ്മാശനത്തില്‍ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. തങ്ങളുടെ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചശേഷവും ഐഎസ്‌ഐഎസ് തീവ്രവാദികള്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. കൗണ്‍സിലില്‍ ഐഎസിനെ അനുകൂലിക്കുന്നവര്‍ ആരുമില്ലാതിരുന്നിട്ടും നടപടിയുമായി നിങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്നും എനിക്കറിയില്ല.’


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും