സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സമാധാന നോബൽ‌ നാദിയ മുറാദിനും ഡെനിസ് മുക്‌വെഗെക്കും

വിമെന്‍ പോയിന്‍റ് ടീം

2018ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം രണ്ടുപേർ പങ്കിട്ടെടുത്തു. യുദ്ധകാലത്ത് ലൈംഗികാക്രമണങ്ങൾക്ക് ഇരയായവരെ സംരക്ഷിക്കുന്നതിൽ വ്യാപൃതനായ ഡെനിസ് മുക്‌വെഗെക്കും, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗികവ്യാപാരത്തിന് ഇരയായ നാദിയ മുറെയുമാണ് ഇത്തവണത്തെ സമാധാന നോബൽ ജേതാക്കൾ.

കോംഗോയിൽ നിന്നുള്ള ഒരു ഗൈനക്കോളജിസ്റ്റാണ് 63കാരനായ ഡെനിസ് മുകെൻഗേരെ മുക്‌വെഗെ. തന്റെ രാജ്യത്തെ വിമത സേനകൾ ബലാൽസംഗം ചെയ്യുന്ന സ്ത്രീകള്‍ക്കു വേണ്ടി പ്രവർത്തിച്ചുവരികയാണ് ഇദ്ദേഹം. ബലാൽസംഗത്തിലൂടെ സംഭവിക്കുന്ന പരിക്കുകൾ ചികിത്സിക്കുന്നതിൽ ഇദ്ദേഹത്തിന് അതിവൈദഗ്ധ്യമുണ്ട്. യുദ്ധത്തിലെ ആയുധമെന്ന നിലയിൽ ലൈംഗികാക്രമണത്തെ ഉപയോഗപ്പെടുത്തുന്നതിനെതിരായി ഈ രണ്ട് കൂട്ടരും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സമ്മാനം നൽകുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു.

മനുഷ്യക്കടത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്‍‌വിൽ അംബാസ്സഡർ കൂടിയാണ് നാദിയ മുറാദ്. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗികാക്രമണങ്ങൾക്ക് ഇരയായ നിരവധി പേരിലൊരാളാണ് നാദിയ മുറാദ്. സഹോദരങ്ങളെയും മാതാപിതാക്കളെയും കൺമുന്നിലിട്ട് തീവ്രവാദികൾ അറുത്ത് കൊല്ലുന്നത് നാദിയയ്ക്ക് കണ്ടു നിൽക്കേണ്ടി വന്നു. ഇതിനുശേഷം നാദിയയെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും വിൽ‌പ്പനയ്ക്ക് വെക്കുകയും ചെയ്തു.

ഐസിസ് തീവ്രവാദികളിൽ നിന്നും രക്ഷപ്പെട്ട നാദിയയ്ക്ക് അഭയം നൽകിയത് ജർമനിയാണ്. 25 വയസ്സാണ് നാദിയയ്ക്ക് ഇപ്പോൾ.

http://womenpoint.in/index.php/news/newsDetails/2559

http://womenpoint.in/index.php/news/newsDetails/2560


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും