മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കരോളിന്‍ വോസ്‌നിയാക്കി ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. കണങ്കാലിനേറ്റ പരിക്കാണ് വോസ്‌നിയാക്കിക്ക് വിനയായത്. മാര്‍ച്ചില്‍ മിയാമി ഓപ്പണ്‍ രണ്ടാം റൗണ്ടിലാണ് ലോക 34ാം റാങ്കുകാരിയായ വോസ്‌നിയാക്കി അവസാനം കളിച്ചത്. പരിക്ക് വില്ലനായതോടെ മാഡ്രിഡ്, റോം ഓപ്പണുകളില്‍ നിന്നും വോസ്‌നിയാക്കി പിന്‍മാറിയിരുന്നു. ഞായറാഴ്ച്ചയാണ് ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നത്. യു.എസ് ഓപ്പണില്‍ രണ്ട് തവണ റണ്ണേഴ്‌സ് അപ്പായ വോസ്‌നിയാക്കിക്ക് ഇതുവരെ ഗ്രാന്‍ഡ്സ്ലാം കിരീടം നേടാനായിട്ടില്ല.