കൗമാരപ്രായത്തില്‍ ആപ്പിള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് സാധ്യത കുറവെന്ന് പുതിയ പഠനം. ഫൈബര്‍, വിറ്റാമിന്‍ തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടേറെ ഘടകങ്ങള്‍ പച്ചക്കറികളും പഴങ്ങളിലും അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദത്തിനു കാരണമാവുന്ന ഘടകങ്ങളെ നിരവധി ജൈവിക പ്രക്രിയകളിലൂടെ നശിപ്പിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. പ്രായം കൂടുമ്പോഴും ഈ പഴങ്ങളുടെയും പച്ചക്കറികളുടെയും അളവ് വര്‍ധിപ്പിക്കുക.90000 നഴ്‌സുകളില്‍ 20 വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ബി.എം.ജെ എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചത്.