ഡേറ്റിങ് ആപ്പിലൂടെ തീവ്രവാദ സംഘടനയായ ഐസിസി പെണ്‍കുട്ടികളെ വലയിലാക്കുന്നു.സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഡേറ്റിങ് ആപുകള്‍ ഉപയോഗിക്കുന്നത് ലക്ഷകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്. പങ്കാളിയെ കണ്ടെത്താന്‍ എത്തുന്ന മുസ്ലീം പെണ്‍കുട്ടികളെ ജിഹാദി വധുവാക്കി മാറ്റുന്നതിന് ഐസിസ് ഉപയോഗിക്കുന്ന പ്രധാന ആയുധമായി മാറി കഴിഞ്ഞു ഡേറ്റിങ് ആപുകള്‍. ഡേറ്റിങിന് എത്തുന്ന പെണ്‍കുട്ടികളെ ഐസിസ്സുക്കാരെ വിവാഹം കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദികളെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ള പെണ്‍കുട്ടികള്‍ അവരുടെ സൗന്ദര്യത്തെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ഭാവി ജീവതത്തിലെ സുരക്ഷിതത്വത്തെക്കുറിച്ചും ചോദിക്കുന്നു. ഐസിസ്സുകാര്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും നല്ല ഫ്ലാറ്റ് ഫോം ഡേറ്റിങ് ആപ്പുകളാണെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ ജോര്‍ദാന്‍ സ്വദേശിനിയായ പെണ്‍കുട്ടി ഭീകരരുമായി ഓണ്‍ലൈനിലൂടെ സംസാരിക്കുന്നു എന്ന് വീട്ടുക്കാര്‍ വെളിപ്പെടുത്തിയിരുന്നു.ഇത്തരം അപകടകരമായ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ വീട്ടുക്കാര്‍ പറഞ്ഞപ്പോള്‍ വെറും ഡേറ്റിങ് മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പെണ്‍കുട്ടിയുടെ ഉത്തരം. ഇതിന് പുറകില്‍ മറഞ്ഞിരിക്കുന്ന ചതികുഴികള്‍ പെണ്‍കുട്ടികള്‍ അറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പെണ്‍കുട്ടിയുമായുള്ള ചാറ്റില്‍ ഐസിസ്സുകാരനെ വിവാഹം കഴിക്കാനും റാഗയിലേക്ക് വരാനും ആവശ്യപ്പെട്ടു. നിരവധി ജോലിക്കാരുള്ള വലിയ വീട്ടില്‍ സുന്ദരനായ യുവാവിനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാം എന്നായിരുന്നു വാഗ്ദാനം. മാത്രമല്ല വിവാഹ ദിവസം രാത്രി നല്‍കുന്ന സ്വര്‍ണാഭാരണങ്ങള്‍ കാണിച്ച് കൊടുക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചാണ് പിന്തിരിപ്പിച്ചത്.