സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയില്‍ വനിതാ സംവരണം കൂട്ടുന്നു

വിമെന്‍ പോയിന്‍റ് ടീം

സൗദിയില്‍ വനിതാ സംവരണം കൂട്ടുന്നു. തൊഴില്‍ മേഖലകളില്‍ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ ശതമാനം തൊഴില്‍ സാധ്യതകള്‍ സ്വദേശികളായ വനിതകള്‍ക്ക് നല്‍കുന്നതിനാണ് നടപടി. തൊഴില്‍ രംഗത്തേക്ക് കൂടുതല്‍ സൗദി വനിതകളെത്തുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നല്ലൊരു ശതമാനം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് സൂചന. ശൂറാ കൗണ്‍സിലില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഓൗദ്യോഗക പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

അതേസമയം സ്വദേശിയരായ പൗരന്‍മാര്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു. നിതാഖാത് നടപ്പാക്കിയ ഇടങ്ങളില്‍ തൊഴില്‍ചെയ്യാന്‍ തയ്യാറുള്ളവര്‍ തൊഴില്‍ മന്ത്രാലയത്തിലോ സാമൂഹിക മന്ത്രാലയത്തിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അറിയിച്ചിട്ടുള്ളത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ക്ക് ലഭ്യമാക്കും. സമഗ്ര നിതാഖാത് മൂലം താത്കാലികമായി അടച്ചിട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് വെല്ലുവിളിയാണ്. നിതാഖാത് നടപ്പാക്കിയ മക്ക പ്രവിശ്യയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളിലായി ആറായിരം സ്വദേശികള്‍ക്ക് ജോലി നല്‍കിയതായി സാമൂഹിക മന്ത്രാലയം അറിയിച്ചു.

റിയാദില്‍ മൂവായിരത്തോളവും മദീനയില്‍ രണ്ടായിരത്തോളവും സ്വദേശികളെ നിയമിച്ചു.
ഓട്ടോമൊബൈല്‍, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നീ മേഖലകളിലാണ് സെപ്റ്റംബര്‍ 11 മുതല്‍ സമഗ്ര നിതാഖാത് നടപ്പാക്കിയിരുന്നു. നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ രാജ്യവ്യാപക പരിശോധനകള്‍ തുടരുകയാണ്. വസ്ത്രവ്യാപാരശാലകളിലാണ് ഇപ്പോള്‍ കൂടുതല്‍ പരിശോധന. ചില മാളുകളില്‍ തൊഴിലെടുത്തിരുന്ന പ്രവാസികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിച്ച് ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനാരാരംഭിച്ചു. നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളില്‍ സമഗ്ര നിതാഖാത് നിര്‍ബന്ധമാക്കിയതോടെ 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്നു ഉറപ്പാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും