സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ കേടായ വള്ളങ്ങള്‍ ഭൂരിഭാഗവും നന്നാക്കി: ജെ മേഴ്‌‌‌സിക്കുട്ടിഅമ്മ

വിമെന്‍ പോയിന്‍റ് ടീം

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ കേടുപാടുകൾ സംഭവിച്ച മത്സ്യബന്ധന വള്ളങ്ങളിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണി ചെയ്ത് നൽകിയതായി മന്ത്രി ജെ മേഴ്‌‌‌സിക്കുട്ടിഅമ്മ വ്യക്തമാക്കി. വള്ളങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിൽ ഉദാരമായ സമീപനമാണ് സർക്കാരിന‌്. 65,000 പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മത്സ്യത്തൊഴിലാളികളുടെ യാനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെങ്കിൽ അത് പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എൻജിൻ കേടുപാടുകൾ മത്സ്യഫെഡിന്റെ വർക‌്ഷോപ്പുകളിൽ നന്നാക്കുന്നതിനുള്ള സൗകര്യമുണ്ട‌്.

ഉടമകൾക്ക് സൗകര്യപ്രദമായ യാഡുകളിൽ പണി നടത്താനും അതിന്റെ ഇൻവോയിസ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശുപാർശയോടെ കലക്ടർക്ക് സമർപ്പിച്ച് തുക മാറി കിട്ടുന്നതിനും സംവിധാനമുണ്ട‌്. 533 വള്ളത്തിൽ 236 എണ്ണവും 406 എൻജിനിൽ 247 എണ്ണവും അറ്റകുറ്റപ്പണി ചെയ‌്തു. എൻജിനുകളുടെ സ്‌പെയർ പാർട‌്സ് കിട്ടാത്തതും എൻജിൻ കവറിൽ മാറ്റങ്ങൾ വന്നതിനാലും മുപ്പതോളം എൻജിനുകളുടെ പണി നടക്കുകയാണ്. ഒമ്പത് എൻജിനും 10 വള്ളവും പൂർണമായും തകർന്നിട്ടുണ്ട്. 1.51 കോടി രൂപ ഇതിനായി ഇതുവരെ ചെലവഴിച്ചു. നിസ്സാര കേടുപാടുകൾ പറ്റിയ 120 വള്ളം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് അറ്റകുറ്റപ്പണി ചെയ്യും.

കേരളത്തിലെ ഹാർബറിൽനിന്ന് മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വ്യാപാരികൾക്ക് ന്യായവില ലഭ്യമാക്കുന്നതിനും ഉടൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും