സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പലസ്‌തീന്‍ പോരാളി അഹദ് തമീമി 'ല മാനിറ്റെ' ഫെസ്റ്റിവലിലെത്തി

വിമെന്‍ പോയിന്‍റ് ടീം

ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്ന 'ല മാനിറ്റെ ഫെസ്റ്റിവലില്‍' പങ്കെടുക്കാന്‍ പലസ്‌തീന്‍ വിമോചന പോരാളിയായ പെണ്‍കുട്ടി അഹദ് തമീമി എത്തി. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ ല മാനിറ്റെയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്‌.

തന്റെ പതിനേഴാം വയസില്‍ ഇസ്രയേല്‍ സൈന്യം തുറുങ്കിലടച്ച അഹദ് തമീമിയുടെ വാക്കുകള്‍ ഞെട്ടലോടെയായിരുന്നു സദസ്സ് കേട്ടത്. 'ജെറുസലേം പലസ്‌തീനിന്റെ തലസ്ഥാനമാണെന്ന് ഞാന്‍ ട്രംപിനെ ഓര്‍മിപ്പിക്കുകയാണ്. ഞങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയുടെ പണം ആവശ്യമില്ല, പക്ഷേ ഞങ്ങളുടെ നാട്ടിലേക്ക് തിരികെ വരരുത്. പലസ്‌തീനിലെ പിഞ്ചു കുട്ടികളെ വരെയാണ് അറസ്റ്റ് ചെയ്‌തു കൊണ്ടു പോകുന്നത്. ഞങ്ങള്‍ ഇരകളല്ല, സ്വാതന്ത്ര്യത്തിന്റെ പോരാളികളാണ്' തമീമി പറഞ്ഞു. 

ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള പലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായ അഹദ് തമീമി രണ്ട് മാസം മുന്‍പാണ് ജയില്‍ മോചിതയായത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ്ബാങ്കിലെ തന്റെ വീടിന് സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേല്‍ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് തമീമിക്ക് തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ തമീമിയേയും മാതാവിനേയും ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്‌തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും