സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലുള്ള അബോര്‍ഷന്‍ നിരക്ക് കുറയ്ക്കാന്‍ സ്‌കൂളിന്‍റെ 2000 അടി ചുറ്റളവില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നിരോധിച്ചു. അലബാമയില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നിരോധിച്ച വാര്‍ത്ത യുഎസ്സിനെ മുഴുവന്‍ ഞെട്ടിച്ചിരുന്നു.കാരണം അലബാമ പ്രവശ്യയില്‍ ക്ലിനിക്കുകള്‍ നിരോധിച്ചത് പബ്ലിക് എലമെന്‍ററി സ്‌കൂളിന്‍റെയും മിഡില്‍ സ്‌കൂളിന്‍റെയും 2000 അടി പരിധിയിലാണ്. 15 വയസ്സിന് താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ് അലബാമയില്‍ അബോര്‍ഷന്‍ എറ്റവും കൂടുതല്‍ നടക്കുന്നത്. 2013 ല്‍ കൊണ്ടുവന്ന നിയമം ശക്തമാക്കി അലബാമയിലെ പ്രവശ്യകളില്‍ അബോര്‍ഷന്‍ നിരോധിക്കുക മാത്രമായിരുന്നു മാര്‍ഗം. 72 ശതമാനം അബോര്‍ഷനാണ് അലബാമയില്‍ നടക്കുന്നത്.ഇതില്‍ സുരക്ഷിതമല്ലാത്ത അബോര്‍ഷനാണ് ഏറെയും. കൗമാരക്കാരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ തടവിടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.ഇന്ത്യയില്‍ കൗമാരകാര്‍ക്കിടയില്‍ 65 ശതമാനം അബോര്‍ഷനാണ് നടക്കുന്നത്.