സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ട്രോളുകള്‍ ശികഷാര്‍ഹം

വിമെൻ പോയിന്റ് ടീം

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നത് നിയമത്തിന്‍റെ നൂലാമാലകള്‍. സ്ത്രീകള്‍ക്കെതിരെ ഓണ്‍ലൈനില്‍ ട്രോളുകള്‍ പ്രചരിക്കുന്നത് അതിക്രമമായി കണക്കാക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ ഇരകളാക്കപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ വളരെ മോശപ്പെട്ട അധിക്ഷേപങ്ങള്‍ക്കും കമന്‍റുകള്‍ക്കും ഇരയാവേണ്ടിവരുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ ഓപ്പറേറ്റര്‍മാര്‍ വിമുഖത കാണിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഓണ്‍ലൈനില്‍ ഏത് തരത്തിലാണ് പെരുമാറേണ്ടതെന്ന് വ്യക്തമാക്കുന്നതിനായി ഒരു പ്രത്യേക ചട്ടമുണ്ടാക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി അവര്‍ വ്യക്തമാക്കി. വനിതകളെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ അജന്‍ഡയായ വുമണ്‍സ് പോളിസിയും മന്ത്രാലയം ഇതിനൊപ്പം പുറത്തിറക്കി.

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും തടയുന്നതിനായി കേന്ദ്രം കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്നും മനേക ഗാന്ധി പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ മെസേജുകള്‍ പ്രചരിക്കുന്നതും വ്യാപകമായി സ്ത്രീകള്‍ ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതും പതിവായതോടെയാണ് മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടായിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും