സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്വവർഗരതിയിലേർപ്പെട്ട രണ്ട് സ്ത്രീകൾക്ക് മലേഷ്യയിൽ ചൂരൽപ്രഹരം; ശിക്ഷ ശരിഅ കോടതിവിധിപ്രകാരം

വിമെന്‍ പോയിന്‍റ് ടീം

സ്വവർഗ്ഗരതിയിലേർപ്പെട്ടുവെന്ന കുറ്റത്തിന് മലേഷ്യയിൽ രണ്ട് മുസ്ലിം സ്ത്രീകൾക്ക് ചൂരൽ പ്രഹരം. 22ഉം 32ഉം പ്രായമുള്ള രണ്ടു സ്ത്രീകൾക്കാണ് ശരിഅ കോടതിവിധിപ്രകാരം ചൂരൽപ്രഹരം നൽകിയത്. ഇരുവർക്കും ആറുവീതം അടി നൽകാനായിരുന്നു വിധി. രാജ്യത്തെ മതനിയമങ്ങൾ പ്രകാരം സ്വവർഗ്ഗരതി കുറ്റകരമാണ്.

രാജ്യത്ത് ഇതാദ്യമായാണ് സ്വവർഗ്ഗരതിയിലേർപ്പെട്ടതിന് ശിക്ഷ നടപ്പാക്കുന്നതെന്ന് അറിയുന്നു. നൂറുകണക്കിനാളുകളാണ് ശിക്ഷ നടപ്പാക്കുന്നതു കാണാൻ എത്തിയത്.

കടുത്ത പ്രതിഷേധവുമായി എൽജിബിടി അവകാശ പ്രവർത്തകരും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മലേഷ്യയിലെ വിമൻസ് എയ്ഡ് ഓര്‍ഗനൈസേഷൻ പറഞ്ഞു.

എന്നാൽ, തങ്ങളുടെ നടപടിയെ ന്യായീകരിച്ച് ശിക്ഷ നടപ്പാക്കിയ മലേഷ്യൻ സംസ്ഥാനമായ തെരെംഘാനുവിലെ ഉദ്യോഗസ്ഥർ രംഗത്തെത്തി. സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നില്ല മറിച്ച് സമൂഹത്തിന് ശക്തമായ സന്ദേശം നൽകുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സംസ്ഥാ എക്സിക്യുട്ടീവ് കൗൺസിൽ മെമ്പറായ സാതിഫുൽ ബാഹ്രി മാമത്ത് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഏപ്രിൽ മാസത്തിലാണ് മലേഷ്യയിൽ ഇസ്ലാമിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഈ സ്ത്രീകളെ പിടികൂടിയത്. ഒരു കാറിൽ വെച്ച് സ്വവർഗ്ഗരതിയിലേർപ്പെട്ടു എന്ന് കണ്ടെത്തുകയായിരുന്നു. രാജ്യത്തെ ശരിഅ കോടതി ഇസ്ലാമിക നിയമം ലംഘിച്ചതിന് പിഴയും ചൂരൽശിക്ഷയും വിധിച്ചു.

രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ലൈംഗികത ക്രിമിനൽ കുറ്റമാകരുതെന്ന് വിമൻസ് എയ്ഡ് ഓർഗനൈസേഷൻ പറയുന്നു.

മലേഷ്യ പൊതുവിൽ അറിയപ്പെട്ടു വന്നത് മിതവാദപരമായ ഇസ്ലാമികനിയമങ്ങൾ പുലർത്തുന്ന രാജ്യമെന്ന നിലയിലായിരുന്നു. ഇതിൽ അടുത്തകാലത്തായി വന്നുതുടങ്ങിയ മാറ്റങ്ങള്‍ ആശങ്കയുയർത്തിയിട്ടുണ്ട്. മലേഷ്യയില്‍ രണ്ടുതരം നിയമവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. മുസ്ലിങ്ങൾ ഇസ്ലാമിക നിയമമാണ് പാലിക്കേണ്ടത്. മറ്റു മതക്കാർ സിവിൽ നിയമങ്ങളും പാലിക്കണം. സ്വവർഗ്ഗരതി ഈ രണ്ട് നിയമങ്ങൾ പ്രകാരവും കുറ്റകരമാണ് രാജ്യത്ത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും